Sunday, September 29, 2024
HomeMoviesMovie Newsനിങ്ങള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പെണ്‍കുട്ടികളുടെ കണ്ണീര്‍ ഇതുവരെ തോര്‍ന്നിട്ടില്ല; നാനിക്കെതിരെ വീണ്ടും ആരോപണവുമായി ശ്രീറെഡ്ഡി

നിങ്ങള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പെണ്‍കുട്ടികളുടെ കണ്ണീര്‍ ഇതുവരെ തോര്‍ന്നിട്ടില്ല; നാനിക്കെതിരെ വീണ്ടും ആരോപണവുമായി ശ്രീറെഡ്ഡി

തെലുങ്ക് സിനിമയെ ഏറെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് ശ്രീ റെഡ്ഡിയുടെ ആരോപണങ്ങള്‍. സിനിമയില്‍ അവസരം തേടി വരുന്ന പുതുമുഖങ്ങള്‍ കടുത്ത ലൈംഗിക ചൂഷണമാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് ശ്രീ റെഡ്ഡി ആരോപിച്ചിരുന്നു. സംവിധായകനും നടനുമായ ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ കൊരട്ടാല ശിവ തുടങ്ങിയവര്‍ക്കെതിരേയും ഗുരുതരമായ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ, നടന്‍ നാനിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശ്രീറെഡ്ഡി. ഒരുപാട് കഷ്ടപ്പെട്ട് സിനിമയില്‍ എത്തിയ നിങ്ങളോട് ജനങ്ങള്‍ക്ക് സഹതാപമാണ്. എന്നാല്‍ നിങ്ങള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പെണ്‍കുട്ടികളുടെ കണ്ണീര്‍ ഇതുവരെ തോര്‍ന്നിട്ടില്ലെന്ന് ശ്രീറെഡ്ഡി പറഞ്ഞു.

ശ്രീറെഡ്ഡിയുടെ വാക്കുകള്‍:

ജീവിതത്തില്‍ നന്നായി അഭിനയിക്കുന്ന വ്യക്തിയാണ് നിങ്ങള്‍. സ്‌ക്രീനിലെ സ്വാഭാവിക നടന്‍. പക്ഷേ അതൊരു മുഖംമൂടിയാണ്. സിനിമയില്‍ അവസരം ലഭിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടയാളാണെന്ന് നിങ്ങള്‍ പറയാറുണ്ട്. അതുകൊണ്ട് ജനങ്ങള്‍ക്ക് നിങ്ങളോട് സഹതാപമാണ്. നിങ്ങള്‍ക്ക് ജീവിതത്തിലും നന്നായി അഭിനയിക്കാന്‍ അറിയാമെന്ന് അവര്‍ക്ക് അറിയില്ലല്ലോ.

രാം ചരണ്‍, മഹേഷ് ബാബു. ജൂനിയര്‍ എന്‍.ടി.ആര്‍ തുടങ്ങിയ അസൂയ ഇല്ലാത്ത താരങ്ങളെ നിങ്ങള്‍ കണ്ടു പഠിക്കണം. നിങ്ങള്‍ക്ക് ചെറിയ സംവിധായകരോട് ബഹുമാനം ഇല്ല.

ഈയടുത്ത് നിങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിച്ചു. ആശംസകള്‍. ഇനി നിങ്ങള്‍ നന്നായി ശ്രദ്ധിക്കണം. കാരണം നിങ്ങള്‍ ഒരുപാട് പെണ്‍കുട്ടികളെ ഉപയോഗിച്ചു. നിങ്ങള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പെണ്‍കുട്ടികളുടെ കണ്ണീര്‍ ഇതുവരെ തോര്‍ന്നിട്ടില്ല. ഒരു കാര്യം ഓര്‍ക്കൂ, ദൈവം എല്ലാം അറിയുന്നുണ്ട്. വൈകിയാണെങ്കിലും നിങ്ങള്‍ ചെയ്ത തെറ്റിന് ശിക്ഷ ലഭിക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments