Friday, November 22, 2024
HomeSportsCricketനിധി അഗര്‍വാളുമായി പ്രണയമില്ല ; സുദീര്‍ഘമായി അറിയാവുന്ന രണ്ടു സുഹൃത്തുക്കള്‍ മാത്രം ; നിലപാട് വ്യക്തമാക്കി...

നിധി അഗര്‍വാളുമായി പ്രണയമില്ല ; സുദീര്‍ഘമായി അറിയാവുന്ന രണ്ടു സുഹൃത്തുക്കള്‍ മാത്രം ; നിലപാട് വ്യക്തമാക്കി കെ എല്‍ രാഹുല്‍

രണ്ടും ഗ്‌ളാമറിന്റെ കളിയായതിനാല്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കും ഇടയിലെ ബന്ധങ്ങള്‍ എപ്പോഴും ഇന്ത്യാക്കാര്‍ക്ക് പ്രിയങ്കരമാണ്. ഏറ്റവും പുതിയതായി ഗോസിപ്പില്‍ കുടുങ്ങിയിരിക്കുന്നത് ഇന്ത്യയൂടെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുലും നിധി അഗര്‍വാളുമാണ്. എന്നാല്‍ ഇരുവരും പ്രണയത്തിലാണെന്ന വര്‍ത്തമാനം രാഹുല്‍ തന്നെ തള്ളി.

അടുത്തിടെ മുംബൈയില്‍ ഒരുമിച്ച് കണ്ടതാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത വരാന്‍ കാരണമായത്. അനേകം ചിത്രങ്ങള്‍ ഇതിനകം സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുകയും തമ്മില്‍ പ്രണയമാണെന്ന തരത്തില്‍ വര്‍ത്തമാനങ്ങള്‍ പെരുകുകയും ചെയ്തിരുന്നു. ഇരുവരും ഡേറ്റിംഗിലാണെന്നും മിക്കവാറും ഒരുമിച്ച്് ഉണ്ടാകാറുണ്ടെന്നും ആയിരുന്നു കഥകള്‍. എന്നാല്‍ എല്ലാം കെഎല്‍ രാഹുല്‍ തന്നെ തള്ളിയിരിക്കുകയാണ്.

തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ഏതാനും നാളായ പരസ്പരം അറിയാമെന്നും അതിനപ്പുറത്ത് ഒന്നുമില്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്. തന്റെ ആളെ ഒരു ഇതുപോലെ ആയിരിക്കില്ല ട്രീറ്റ് ചെയ്യുകയെന്നും രാജകുമാരിയെ പോലെ പരിഗണിക്കുമെന്നും ആരെങ്കിലുമായി ഡേറ്റിംഗിലായാല്‍ അക്കാര്യം ഒരിക്കലും മറച്ചു വെയ്ക്കില്ലെന്നും രാഹുല്‍ പറഞ്ഞു. ഒരാണിനും പെണ്ണിനും സുഹൃത്തുക്കളായി ഇരിക്കാന്‍ കഴിയില്ലേയെന്നും അതെന്താ അത്രയ്ക്ക് ബുദ്ധിമുട്ടാണോ എന്നും ചോദിച്ചു.

രണ്ടുപേരും ഒരു നഗരത്തില്‍ തന്നെയുള്ളവരാണ്. അവര്‍ അവരുടെ മേഖലയില്‍ മികവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. താന്‍ ക്രിക്കറ്റ് താരവും അവര്‍ ബോളിവുഡ് താരവുമാകുന്നതിന് മുമ്പ് തന്നെ പരസ്പരം അറിയാം. ഞാന്‍ അവരുമായി ചുറ്റിയടിക്കുക ആയിരുന്നില്ല. ബംഗലുരുവില്‍ നിന്നുള്ള മൂന്നോ നാലോ പേര്‍ കൂടി ഇനിയുമുണ്ട്. സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ഞങ്ങള്‍ക്കിടയില്‍ ഇതുവരെ ഒന്നുമില്ലെന്ന് ഉറപ്പു പറയുന്നതായും പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments