നിപ്പാ വൈറസ്; കേരളത്തില്‍ നിന്നുള്ള പഴം-പച്ചക്കറി വിലക്ക് യുഎഇ പിന്‍വലിച്ചു

0
47

ദുബൈ: നിപ്പാ വൈറസിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറിക്കും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം  യു.എ.ഇ പിന്‍വലിച്ചു. നിപ്പാ വൈറസ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്നാണ് തീരുമാനം. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ചരക്കുകളില്‍ വൈറസ് ബാധ ഇല്ല എന്ന സാക്ഷ്യപത്രം നിര്‍ബന്ധമാണ്. യു.എ.ഇ കാലാവസ്ഥാമാറ്റ പരിസ്ഥിതി മന്ത്രാലയം സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് വിലക്ക് നീക്കിയ വിവരം പരസ്യപ്പെടുത്തിയത്.

കേരളത്തില്‍ നിപ്പാ വൈറസ് പടര്‍ന്ന ഘട്ടത്തില്‍ ലോകആരോഗ്യ സംഘടന നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് യു.എ.ഇയും മറ്റ് ഗള്‍ഫ് രാജ്യങ്ങളും കേരള ഉല്‍പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. പക്ഷേ കേരളത്തില്‍ നിന്നുള്ള ഉത്പ്പന്നങ്ങള്‍ തടഞ്ഞതോടെ പല ആഹാര വിഭവങ്ങള്‍ക്കും വലിയ ക്ഷാമം നേരിട്ടിരുന്നു. നോമ്പുകാലം മുഴുവന്‍ നേന്ത്രപ്പഴവും കേരളത്തിന്റെ പല തനത് പച്ചക്കറികളും കിട്ടാതെയായി. വന്‍കിട ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ ലുലു, നെസ്‌റ്റോ, കാരിഫോര്‍, അല്‍മായ എന്നിവയെല്ലാം മറ്റു നാടുകളില്‍ നിന്ന് ആവശ്യാനുസരണം ബദല്‍ ഇനങ്ങള്‍ ഇറക്കുമതി ചെയ്താണ് ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയിരുന്നത്.

Leave a Reply