നിപ്പാ വൈറസ് പനി ബാധിച്ച് മരിച്ചവരെ ചികിത്സിച്ച നഴ്‌സും മരിച്ചു; മരിച്ചവരുടെ എണ്ണം ഒന്‍പത്

0
27

കോഴിക്കോട്: നിപ്പാ വൈറസ് ബാധമൂലമുള്ള പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി. നിപ്പാ വൈറസ് ബാധമൂലമുള്ള പനിയെ തുടര്‍ന്ന മരിച്ചവരെ പരിചരിച്ച നഴ്‌സാണ് മരിച്ചത്.

പേരാമ്പ്രാ താലൂക്ക് ആശുപത്രിയിലിലെ നഴ്‌സ് ലിനിയാണ് നിപ്പാ വൈറസ് ബാധമൂലമുള്ള പനിയെ തുടര്‍ന്ന് മരിച്ചത്. ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ ആരോഗ്യവകുപ്പ് വൈദ്യുത സ്മശാനത്തില്‍ സംസ്‌കരിച്ചു.
വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് നടപടി.

നിപ്പാ വൈറസ് സ്ഥിരീകരിച്ച പേരാമ്പ്രയില്‍ ഇന്ന് കേന്ദ്ര സംഘം സന്ദര്‍ശിക്കും. ചെങ്ങരോത്ത്, നാദാപുരം ചെക്കിയാട്, പാലാഴി എന്നിങ്ങിനെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സ്ഥലങ്ങളിലായിരിക്കും കേന്ദ്ര സംഘം സന്ദര്‍ശനം നടത്തുക. ആരോഗ്യമന്ത്രി കെ.കെ.ശൈലജയും പനി ബാധിത പ്രദേശങ്ങളിലേക്കെത്തും.

കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് ആറ് പേര്‍ മരിച്ചതോടെയാണ് മരണ സംഖ്യ ഒന്‍പതിലേക്ക് എത്തിയത്. തലച്ചോറില്‍ അണുബാധ മൂര്‍ച്ഛിച്ചതാണ് മരണ കാരണമായി പറയുന്നത്. ആദ്യ മരണങ്ങള്‍ ഉണ്ടായ സ്ഥലങ്ങളില്‍ നിന്നും ദൂരെയുള്ളവരാണ് ഇപ്പോള്‍ മരിച്ചിരിക്കുന്നത് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. വൈറസ് കൂടുതലിടങ്ങളിലേക്ക് പടരുന്നു എന്ന ആശങ്കയാണ് ഇതോടെ ഉണ്ടാകുന്നത്.

Leave a Reply