Wednesday, July 3, 2024
HomeHEALTHനിപ്പ വൈറസ് വാക്‌സിന്‍; ആദ്യ ഡോസ് പരീക്ഷണം മനുഷ്യരില്‍ തുടങ്ങി

നിപ്പ വൈറസ് വാക്‌സിന്‍; ആദ്യ ഡോസ് പരീക്ഷണം മനുഷ്യരില്‍ തുടങ്ങി

നിപ്പ വൈറസിനെതിരെ പരീക്ഷണാത്മക വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയതയായി ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി. പതിനെട്ട് മുതല്‍ 55 വയസുവരെ പ്രായമുള്ള 51 പേരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യഡോസ് കഴിഞ്ഞയാഴ്ച നല്‍കിയിരുന്നു. ആസ്ട്രസെനക്ക കോവിഡ്-19 വാക്‌സിന്‍ പരീക്ഷണത്തിന് ഉപയോഗിച്ച അതേ ടെക്‌നോളജിയാണ് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ഉപയോഗിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന പ്രാഥമിക പരീക്ഷണങ്ങള്‍ക്കുശേഷം നിപ്പ ബാധിച്ച രാജ്യങ്ങളില്‍ തുടര്‍പരീക്ഷണങ്ങളുണ്ടാവുമെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.ഉയര്‍ന്നുവരുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരെ വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിന് പിന്തുണ നല്‍കുന്ന ആഗോള കൂട്ടായ്മയായ സിഇപിഐ ആണ് ധനസഹായം നല്‍കുന്നത്.ഏകദേശം 25 വര്‍ഷം മുന്‍പ് മലേഷ്യയിലാണ് നിപ ആദ്യമായി കണ്ടെത്തിയത്. പിന്നീട് ബംഗ്ലാദേശ്, ഇന്ത്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും വ്യാപിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കേരളത്തില്‍ നാലാം തവണ എത്തിയ നിപ്പ ആറു പേരില്‍ നിപ ആറു പേരെ ബാധിച്ചു. രണ്ടു പേര്‍ മരണപ്പെടുകയും ചെയ്തു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments