നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി വവ്വാലുകളെ പിടികൂടി പരിശോധിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. പേരാമ്പ്രയില്‍ പുതിയതായി വൈറസ് ബാധയുടെ ലക്ഷണം കണ്ടെത്താത്തിനെ തുടര്‍ന്നാണ് നടപടി. രോഗനിയന്ത്രണത്തിന് ശേഷം വിശദമായ പഠനം നടത്താനാണ് തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. എപിഡര്‍മോളജിക് പഠനത്തിന് മാസങ്ങളെടുക്കുമെന്നുളളത് പ്രശ്‌നം സങ്കീര്‍ണമാക്കുന്നുണ്ട്. ഇതുവരെ പരിശോധിച്ച മൂന്നു വവ്വാലുകളിലും മുയലുകളിലും രോഗാണു കണ്ടെത്തിയിരുന്നില്ല.
അതേ സമയം നിപ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം നടക്കും.
200 പേരുടെ സ്രവ പരിശോധന ഫലങ്ങളാണ് പുറത്ത് വന്നത്.ഇതില്‍ നിന്നലെ ഫലം ലഭ്യമായ എട്ടുപേര്‍ക്കും രോഗമില്ലെന്ന് കണ്ടെത്തി. ഇരുപത്തിയൊമ്പത് പേര്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുമുണ്ട്. മരിച്ചവരുമായോ , രോഗം സ്ഥിരീകരിച്ചവരുമായോ അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2000 പേര്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങാനാവാതെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിയുകയാണ്.