നിരവധി ഗെറ്റപ്പില്‍ ഉണ്ണി മുകുന്ദന്‍, ചാണക്യതന്ത്രം ട്രെയിലറിന് വന്‍വരവേല്‍പ്പ്

0
34

പ്രശസ്ത സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാണക്യതന്ത്രം. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മല്ലുസിങായും സന്ന്യാസിയായും പെണ്ണായും സിനിമയില്‍ ഉണ്ണി എത്തുന്നു. ട്രെയിലറിന് ഗംഭീര വരവേല്‍പ്പാണ് സോഷ്യല്‍മീഡിയ നല്‍കിയിരിക്കുന്നത്.മിറാക്കിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദിനേശ് പള്ളത്ത് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ഉള്ളാട്ടില്‍ വിഷ്വല്‍ മീഡിയയാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. പ്രദീപ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ഷാന്‍ റഹ്മാനാണ്.

ആക്ഷനും സസ്പെന്‍സും മിസ്റ്ററിയും നിറഞ്ഞ ഒരു ത്രില്ലര്‍ ആയാണ് ഈ ചിത്രമെന്നാണ് സൂചന. അനൂപ് മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ശിവദയും ശ്രുതി രാമചന്ദ്രനുമാണ് നായികമാര്‍.

Leave a Reply