നിലപടുകളില്‍ മാത്രമല്ല ഹെയര്‍സ്റ്റൈയിലിലും വ്യത്യസ്തയാണ് പാര്‍വ്വതി, ലേഡി സൂപ്പര്‍സ്റ്റാറിന്റെ കിടിലന്‍ മേക്കോവര്‍ തരംഗമാകുന്നു

0
33

വ്യത്യസ്തമായ ലുക്ക് കൊണ്ട് എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന താരമാണ് പാര്‍വ്വതി. ചുരുണ്ടു കയറിയ മുടിയുമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരം ബാംഗ്ലൂര്‍ ഡെയ്സില്‍ ബോയ്ക്കട്ട് ഹെയര്‍ സ്റ്റൈല്‍ സ്വീകരിച്ചതോടെയാണ് മാറ്റങ്ങള്‍ക്ക് തുടക്കമായത്. പിന്നീടങ്ങോട്ട് പലതരം സ്‌റ്റൈല്‍ കൊണ്ട് പാര്‍വ്വതി ആരാധക മനസ് കീഴടക്കി.

താരത്തിന്റെയീ മേക്കോവറുകള്‍ പിന്നീട് ആരാധകരെല്ലാം പരീക്ഷിച്ച് നോക്കാറുമുണ്ട്. കുറെ കാലം ബോയ്കട്ട് മുടിയും വലിയ കണ്ണടയുമായെല്ലാം പൊതുവേദികളിളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്ന താരം ഇപ്പോള്‍ കുറെ കാലമായി മുടി നീട്ടി വളര്‍ത്താറുണ്ട്.

എന്നാല്‍ ഇതിനെല്ലാം വിട നല്‍കി പുതിയ ഗെറ്റപ്പ് പരീക്ഷിച്ചിരിക്കുകയാണ് പാര്‍വ്വതി. ഹോളിവുഡിലെ പ്രശസ്തമായ ഷോര്‍ട് അണ്ടര്‍ക്കട്ടാണ് താരം പരീക്ഷിച്ചിരിക്കുന്നത്. വ്യത്യസ്ത ഹെയര്‍ കളറാണ് താരം അണ്ടര്‍ക്കട്ടില്‍ പരീക്ഷിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലായി. ഇതുവരെയുള്ള ലുക്കില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഈ രൂപം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

Leave a Reply