തിരുവനന്തപുരം: നിശാഗന്ധി മസൂ രാഗാസ് സംഗീതോത്സവം സംഗീത ടൂറിസത്തിലേക്കുള്ള വിജയകരമായ ചുവടുവയ്പ്പാണെ് കേരള ഗവര്‍ണര്‍ ജസ്റ്റിസ് (റി’) പി. സദാശിവം പറഞ്ഞു. നിശാഗന്ധി മസൂ രാഗാസ് സംഗീതോത്സവത്തെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തി വിനോദസഞ്ചാര മേഖലയില്‍ മികച്ച നേ’ം കൈവരിക്കാനാകണമെ് അദ്ദേഹം നിര്‍ദ്ദേശിച്ചു. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ജൂലൈ 24 വരെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കു നിശാഗന്ധി മസൂ രാഗാസ് സംഗീതോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുു അദ്ദേഹം. നാനാത്വത്തിലും ഏകത്വം ഉണ്ടായിരുതിനാലാണ് വിനോദസഞ്ചാര വകുപ്പിനേയും പ്രതികൂലമായി ബാധിച്ച പ്രളയത്തെ അതിജീവിക്കാനായത്. സംഗീതത്തിന്റെ മാസ്മരികത ഉള്‍ക്കൊണ്ട് നിശാഗന്ധി മസൂ രാഗാസ് സംഘടിപ്പിക്കു സംസ്ഥാന വിനോദസഞ്ചാര വകുപ്പിനെ അദ്ദേഹം അഭിനന്ദിച്ചു. തിരുവിതാംകൂര്‍ പൈതൃക പദ്ധതിയുടെ രൂപരേഖ ഉടന്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം ത െപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ടൂറിസം, സഹകരണം, ദേവസ്വം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചിത്രമതില്‍, മേല്‍ക്കൂരയോടുകൂടിയ നടപ്പാത, കവാടം തുടങ്ങിയവ നിര്‍മ്മിക്കു പദ്ധതിക്കായി പത്തുകോടി രൂപയാണ് ചെലവിടുത്. വെള്ളായണി കായലില്‍ ഉത്തരവാദിത്ത ടൂറിസം ജനകീയ പദ്ധതി നടപ്പിലാക്കും. കനകക്കുില്‍ ഡിജിറ്റല്‍ മ്യൂസിയം തുടങ്ങിയ നിരവധി പദ്ധതികള്‍ക്കാണ് തുടക്കമിടുതെും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വികെ മധു, നഗരസഭാംഗം ശ്രീ പാളയം രാജന്‍, ടൂറിസം സെക്ര’റി ശ്രീമതി റാണി ജോര്‍ജ്, ഡയറക്ടര്‍ ശ്രീ പി ബാല കിര, ഡെപ്യൂ’ി ഡയറക്ടര്‍ ശ്രീ വിഎസ് അനില്‍കുമാര്‍ എിവര്‍ പങ്കെടുത്തു. ജൂലൈ 24 ന് വൈകി’് 6.15 ന് നടക്കു സമാപന ചടങ്ങില്‍ സംഗീതത്തിന് സമഗ്രസംഭാവന നല്‍കിയ പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പദ്മശ്രീ പാറശാല ബി. പൊമ്മാളും ശാസ്ത്രീയ സംഗീതത്തിലെ ബഹുമുഖ പ്രതിഭ പദ്മഭൂഷ ടിവി ഗോപാലകൃഷ്ണനും പ്രഥമ നിശാഗന്ധി സംഗീത പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സമര്‍പ്പിക്കും. ഒര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുതാണ് പുരസ്‌കാരം. ഹിന്ദുസ്ഥാനി, കര്‍ണാ’ിക്, ഗസല്‍ സംഗീതശാഖകളും പാശ്ചാത്യ പൗരസ്ത്യ സംഗീതോപകരണങ്ങളുടെ താളവും രാഗവും സമന്വയിക്കു മസൂ സംഗീതോത്സവത്തില്‍ പ്രശസ്ത സംഗീതജ്ഞരാണ് ഇത്തവണ അണിനിരക്കുത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉണ്ണികൃഷ്ണ പാക്കനാരും സംഘവും അവതരിപ്പിച്ച ബാംബൂ സിംഫണിയും സംഗീത സാമ്രാ’് ചിത്രവീണ എന്‍. രവികിരണും പ്ലാനറ്റ് സിംഫണി എന്‍സെമ്പിളിലെ പ്രശസ്തരായ കലാകാരന്‍മാരും അണിനിര ചിത്രവീണ കച്ചേരിയും അരങ്ങേറി. ഞായറാഴ്ച ശ്രീ സ്വാതി തിരുനാള്‍ ഗവ. സംഗീത കോളേജിന്റെ സംഗീത സംഗമവും ഗസല്‍ മാസ്റ്റര്‍ ജസ്വീന്ദര്‍ സിങ്ങിന്റെ ഗസലും അവതരിപ്പിക്കും. തിങ്കളാഴ്ച കൃഷ്ണ അജിത്തിന്റെ വയലിന്‍ കച്ചേരിയും വിദുഷി എസ് സൗമ്യയുടെ കര്‍ണാടക സംഗീത കച്ചേരിയും നടക്കും. ചൊവ്വാഴ്ച അനന്ത സായ് എ.എസിന്റെ കര്‍ണാടക സംഗീത കച്ചേരിയും ഗ്രാമി അവാര്‍ഡ് ജേതാവ് പണ്ഡിറ്റ് വിശ്വ മോഹന്‍ ഭ’ിന്റെ മോഹനവീണയും സാമ്രാ’് പണ്ഡിറ്റ് സലില്‍ ഭ’ിന്റെ സാത്വിക് വീണയും അരങ്ങേറും. സമാപന ദിവസം രാജേഷ് ചേര്‍ത്തലയുടെ ഓടക്കുഴല്‍ ഫ്യൂഷന്‍ സംഗീതവും ഉസ്താദ് റഫീഖ് ഖാന്‍ (സിത്താര്‍) നയിക്കു ക്ലാസിക്കല്‍ ഫ്യൂഷന്‍ ബാന്‍ഡിന്റെ ‘ശിവ’ ദ മ്യൂസിക്കല്‍ തണ്ടറും അരങ്ങേറും. എല്ലാ ദിവസവും വൈകിട്ട്’് 6.30 ന് ആരംഭിക്കു സംഗീതോത്സവത്തില്‍ പ്രവേശനം സൗജന്യമാണ്.
