Monday, January 20, 2025
Home News നിഷക്കെതിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി പൊലീസ് തള്ളി

നിഷക്കെതിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി പൊലീസ് തള്ളി

0
49

കോട്ടയം: നിഷ ജോസ് കെ. മാണിക്കെതിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി പൊലീസ് തള്ളി. പരാതിയില്‍ പറഞ്ഞിരിക്കുന്ന വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയത്.

ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസ് കെ. മാണി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഷോണ്‍ ജോര്‍ജിനെതിരേ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ഡിജിപിക്കും കോട്ടയം എസ്.പിക്കും പരാതി നല്‍കിയത്.

പേര് വെളിപ്പെടുത്താതെയുള്ള നിഷയുടെ ആരോപണത്തില്‍ തനിക്കെതിരേ വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്നും ഇത് പോലീസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഷോണിന്റെ പരാതി. എന്നാല്‍, ഇക്കാര്യത്തില്‍ നിഷ പരാതി നല്‍കാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ അറിയിച്ചിരുന്നു.

ഷോണിന്റെ പരാതിയില്‍ പറയുന്ന വകുപ്പുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് ഈരാറ്റുപേട്ട പോലീസ് ഷോണിനെ അറിയിക്കുകയായിരുന്നു.

Leave a Reply