ആലപ്പുഴ: ഇത്തവണ നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ മുഖ്യാതിഥിയായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെത്തും. ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരം റദ്ദാക്കിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഓഗസ്റ്റ് 11 നു പുന്നമടയില്‍ നടക്കുന്ന ജലോത്സവ വേദിയില്‍ എത്തുകയെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു.
ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജലോത്സവത്തോടെ കേരള ബോട്ട് റേസ് ലീഗിനും (കെബിഎല്‍) തുടക്കമാകും. നെഹ്‌റു ട്രോഫി ജലമേളയാണ് കെബിഎല്ലിന്റെ യോഗ്യതാ മത്സരം. നെഹ്‌റു ട്രോഫിയില്‍ ആദ്യ ഒന്‍പതു സ്ഥാനങ്ങളിലെത്തുന്ന വള്ളങ്ങള്‍ തുടര്‍ന്നു ലീഗില്‍ നടക്കുന്ന 12 മത്സരങ്ങളിലും പങ്കെടുക്കാന്‍ യോഗ്യത നേടും. എല്ലാ ജലോത്സവങ്ങളിലെയും പ്രകടനം വിലയിരുത്തിയാണ് ചാംപ്യനെ നിശ്ചയിക്കുകയെന്നും മന്ത്രി പറഞ്ഞു.