വോള്‍ഗോഗ്രാഡ് അരീന: ഗ്രൂപ്പ് ഡിയിലെ നാലാം മത്സരത്തില്‍ നൈജീരിയ ഐസ്‌ലന്റിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. നൈജീരിയയുടെ അഹമ്മദ് മൂസയാണ് രണ്ടു ഗോളും നേടിയത്. 49-ാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടിയ മൂസ 75-ാം മിനുട്ടില്‍ രണ്ടാം ഗോളും നേടി ഐസ്‌ലാന്‍ഡിന്റെ വല നിറച്ചു.
വിഎആറിന്റെ സഹായത്തോടെ ലഭിച്ച പെനാല്‍റ്റി പാഴാക്കിയത് ഐസ്‌ലാന്‍ഡിന്റെ തോല്‍വിയുടെ ആഘാതം കൂട്ടി. ജില്‍ഫി സിഗൂര്‍ഡ്‌സന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക് പറക്കുകയായിരുന്നു.