ന്യൂഡ് വീണ്ടും വിവാദത്തില്‍; കഥ മോഷണമെന്ന് ആരോപണം; റിലീസിന് വിലക്ക്

0
41

ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്തതിന്റെ പേരില്‍ വിവാദത്തില്‍പ്പെട്ട രവി ജാദവ് ചിത്രം ന്യൂഡിന്റ റിലീസ് വിലക്കി ഡല്‍ഹി കോടതി. സാഹിത്യസൃഷ്ടി മോഷണം ആരോപിച്ച് ഫയല്‍ ചെയ്ത ഹര്‍ജിയെ തുടര്‍ന്നാണ് ദേശീയ അവാര്‍ഡ് ജേതവായ സംവിധായകന്റെ ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞത്. ജയ്പൂര്‍ എഴുത്തുകാരി മനീഷ കുല്‍ശ്രേഷ്ഠയാണ് പരാതി നല്‍കിയിരിക്കുന്നത്.

താന്‍ 2008ല്‍ എഴുതിയ ചെറുകഥയായ കാളിന്ദിയുടെ കോപ്പിയാണ് ന്യൂഡിന്റെ കഥ എന്നാണ് ഇവര്‍ ആരോപിക്കുന്നത്. അടുത്ത ഹിയറിങ്ങായ 19ന് മുമ്പ് ചിത്രം പ്രദര്‍ശിപ്പിക്കരുത് എന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഏപ്രില്‍ 27നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

ചിത്രത്തിന്റെ തിരക്കഥ വ്യത്യസ്തമാണ് എന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്, പക്ഷേ ട്രെയിലര്‍ കണ്ടപ്പോള്‍ അത് എന്റെ കഥയുടെ കോപ്പി തന്നെയാണ് എന്ന്  മനസ്സിലായെന്ന് മനീഷ പറയുന്നു. ചിത്രത്തിന്റെ ഇതിവൃത്തവും കഥാപാത്രങ്ങളും മുഖ്യകഥാപാത്രത്തിന്റെ പേരുപോലും തന്റെ കഥയുടേതാണ് എന്നും മനീഷ പറയുന്നു.

Leave a Reply