പട്ടാപ്പകല്‍ ശുചിമുറിയില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍

0
26

കൊല്‍ക്കത്ത: സ്‌കൂളിലെ ശുചിമുറിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ പ്രധാനപ്പെട്ട സ്‌കൂളിലെ വിദ്യാര്‍ഥിനിയുടെ ഇടതു കൈയിലെ ഞരമ്പ് മുറിച്ചു. മുഖം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു. മരിച്ച കുട്ടി ക്ലാസ് ടോപ്പറായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശുചിമുറിയില്‍ പോയ പെണ്‍കുട്ടി 2.30 ആയിട്ടും തിരിച്ചെത്തിയിരുന്നില്ല. ഇത് ശ്രദ്ധിച്ച അധ്യാപകര്‍ അന്വേഷിച്ചപ്പോഴാണ് വിദ്യാര്‍ഥിനിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ബ്ലെയ്ഡും പോളിത്തീന്‍ കവറും കണ്ടെത്തിയിട്ടുണ്ട്. ബോധരഹിതയായ പെണ്‍കുട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹ്ത്തിനു സമീപത്തുനിന്നും മൂന്ന് പേജുകളുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു

Leave a Reply