പരസ്യത്തില്‍ ഗ്ലാമറസായി പ്രിയാ വാര്യര്‍

0
60

ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ കണ്ണിറുക്കല്‍ സീനോടെ പ്രശസ്തയായ താരം പ്രിയാ വാര്യര്‍ ചോക്ളേറ്റിന്റെ പരസ്യത്തില്‍ അഭിനയിച്ചു. മഞ്ചിന്റെ പരസ്യമാണിത്. മലയാളത്തിന് പുറമെ മറാഠി, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് പരസ്യം പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ ഇന്‍സ്റ്റാഗ്രാമിന്റെ ഇന്‍ഫ്ലുവന്‍സര്‍ മാര്‍ക്കറ്റിങ്ങിലൂടെ പ്രതിഫലം പറ്റുന്ന നടിയായി തീര്‍ന്നിട്ടുണ്ട് പ്രിയ. 50ലക്ഷം ഫോളേവേഴ്സാണ് പ്രിയയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഉള്ളത്. ഇത്തരത്തില്‍ ഓരോ ബ്രാന്റിനായി പ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ഓരോ പോസ്റ്റിനും എട്ട് ലക്ഷം രൂപയാണ് വാങ്ങുന്നതെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

Leave a Reply