ലോകത്തിലെ ഏറ്റവും നീളം കൂടിയ ബസ് റൂട്ട് ലണ്ടനെയും കൽക്കട്ടയെയും ബന്ധിപ്പിച്ചതായിരുന്നുവെന്നും ബസ് ഓടിയിരുന്നുവെന്നും പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിച്ചേ മതിയാകൂ.. യാഥാർഥ്യം അതാണ്.
ബെൽജിയം, പശ്ചിമ ജർമ്മനി, ഓസ്ട്രിയ,യുഗോസ്ളാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്‌ഗാനിസ്‌ഥാൻ, പശ്ചിമ പാകിസ്ഥാൻ വഴി ഇന്ത്യയിലേയ്ക്ക് 32669 കിലോമീറ്റർ ദൂരം താണ്ടി 1957 മുതൽ 1976 വരെ ബസ് സർവീസ് നടത്തിയിരുന്നു. ആൽബർട്ട് എന്നായിരുന്നു സർവീസ് നടത്തിയ ബസിന്റെ പേര്.
ആൽബർട്ട് ട്രാവൽ എന്ന കമ്പനി ആണ് ഈ ബസ് സർവീസ് നടത്തിയിരുന്നത്. 1957 ഏപ്രിൽ 15 ന് ലണ്ടനിൽ നിന്ന് ആരംഭിച്ച ആദ്യ യാത്ര 50 ദിവസങ്ങൾ കൊണ്ടാണ് കൽക്കട്ടയിൽ എത്തിയത്. യാത്രക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ ബസിൽ സജ്ജമാക്കിയിരുന്നു.
വായന ഇഷ്ടപ്പെടുന്നവർക്കായി വായന സൗകര്യങ്ങൾ, പ്രത്യേകം സ്ലീപ്പിങ് ബങ്കുകൾ, സംഗീത ആസ്വാദകർക്കായി പ്രത്യേക സംവിധാനങ്ങൾ, ഫാനിൽ പ്രവർത്തിക്കുന്ന ഹീറ്ററുകൾ എന്നിങ്ങനെ ആ കാലഘട്ടത്തിലെ ആഡംബര ബസ് ആയിരുന്നു യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്.
യാത്ര ടൂറിസ്റ്റ് കേന്ദ്രങ്ങളായ ബനാറസ്, താജ്മഹൽ തുടങ്ങിയ സന്ദർശക കേന്ദ്രങ്ങളിലൂടെയുള്ള യാത്ര ടൂറിന്റെ പ്രതീതി ഉണർത്തി. ടെഹ്‌റാൻ, സാൽസ്ബർഗ്, കാബൂൾ, ഇസ്താൻബുൽ, വിയന്ന തുടങ്ങിയ സ്‌ഥലങ്ങളിൽ ഷോപ്പിംഗ്ന് വേണ്ടിയും യാത്രയിൽ സമയം നൽകിയിരുന്നു.
ഭക്ഷണം, യാത്ര, താമസം എന്നിവ ഉൾപ്പെടെ ആദ്യ യാത്രയ്ക്ക് 85 പൗണ്ട് സ്റ്റെർലിങ് ആയിരുന്നു ചാർജ്. ഇപ്പോളത്തെ 8019 രൂപ.
ലോകത്തെ ഈ ദീർഘ ദൂര സർവീസിനെ പറ്റി ഇപ്പോൾ ചിന്തിയ്ക്കുമ്പോൾ അത്ഭുതമായി മാറും