പലരും നികുതി അടയ്ക്കുന്നില്ല; യൂട്യൂബർമാരുടെ വീട്ടിൽ ആദായനികുതി വകുപ്പിൻ്റെ പരിശോധന

0
71

യൂട്യൂബർമാരുടെ വീട്ടിൽ സംസ്ഥാന ആദായനികുതി വകുപ്പിൻ്റെ പരിശോധന. പേർളി മാണി, അൺ ബോക്സിങ് ഡ്യൂഡ്, ഫിഷിംഗ് ഫ്രീക്ക്, എം ഫോർ ടെക്, അഖിൽ എൻ ആർ ബി, അർജു, ജയരാജ് ജി നാഥ്, കാസ്ട്രോ, റെയിസ്റ്റർ എന്നിവരുടെ വീടുകളിലും ഓഫീസിലുമാണ് ഇൻകം ടാക്സിന്റെ പരിശോധന. നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നറിയാനാണ് പരിശോധന നടത്തുന്നത്.

ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ്, എറണാകുളം, പാലക്കാട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. പലരും കൃത്യമായി നികുതി അടയ്ക്കുന്നില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. രാവിലെ എട്ടുമണിയോടെയാണ് പരിശോധന ആരംഭിച്ചത്.

Leave a Reply