Sunday, September 29, 2024
HomeNewsKeralaപശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശം, കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം; കേരളത്തിലെ 131 വില്ലേജുകൾ, 13 വില്ലേജുകൾ...

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശം, കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം; കേരളത്തിലെ 131 വില്ലേജുകൾ, 13 വില്ലേജുകൾ വയനാട്ടിൽ

പശ്ചിമഘട്ടത്തിലെ  56,825.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള അഞ്ചാമത്തെ കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി.പശ്ചിമഘട്ടം ഉള്‍പ്പെടുന്ന കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായിട്ടാണ് കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ കേരളത്തിലെ 131 വില്ലേജുകളാണ് ഉള്‍പ്പെടുന്നത്. ഇതില്‍ വയനാട്ടിലെ 13 വില്ലേജുകളും ഉള്‍പ്പെടും. 6 സംസ്ഥാനങ്ങളിലായി 56,825.7 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുക.

ഇതിനുമുന്നോടിയായാണ് ആറാം തവണയും കരട് വിജ്ഞാപനം പുറത്തിറക്കിയത്. പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്ന ആറു സംസ്ഥാനങ്ങളിലെ സ്ഥലങ്ങളിലും ഖനനം, ക്വാറികളുടെ പ്രവര്‍ത്തനം, മണലെടുപ്പ് തുടങ്ങിയവയ്ക്ക് സമ്പൂര്‍ണ നിരോധനമുണ്ടായിരിക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments