Saturday, November 23, 2024
HomeNewsKeralaപാകിസ്ഥാനില്‍ നബിദിന റാലിക്കിടെ ചാവേര്‍ സ്‌ഫോടനം; 52 മരണം

പാകിസ്ഥാനില്‍ നബിദിന റാലിക്കിടെ ചാവേര്‍ സ്‌ഫോടനം; 52 മരണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. 150 ലേറെ പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

ബലൂചിസ്ഥാനിലെ മസ്തുങ് ജില്ലയിലെ മദീന മോസ്‌കിലാണ് സ്‌ഫോടനം നടന്നത്. പള്ളിയില്‍ നബിദിനാഘോഷം നടക്കുന്നതിനിടെ, ചാവേര്‍ പൊലീസ് വാഹനത്തിന് അടുത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

മസ്തുങ് പൊലീസ് ഡിഎസ്പി നവാസ് ഗാഷ്‌കോരിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നബിദിന റാലിയുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതായിരുന്നു അദ്ദേഹം. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 
പാക് സര്‍ക്കാരിനെതിരെ ഏറെക്കാലമായി ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ബലൂചിസ്ഥാന്‍. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments