Sunday, January 19, 2025
HomeMoviesGossipsപാക് നടി മഹീറഖാൻ പുകവലിക്കുന്ന മറ്റൊരു വീഡിയോ പുറത്ത്; വിമർശനത്തോടെ സോഷ്യൽ മീഡിയ

പാക് നടി മഹീറഖാൻ പുകവലിക്കുന്ന മറ്റൊരു വീഡിയോ പുറത്ത്; വിമർശനത്തോടെ സോഷ്യൽ മീഡിയ

റായിസിലൂടെ ഇന്ത്യൻ പ്രക്ഷകരുടെ ഹൃദയത്തിലേറിയ നായികയാണ് മഹീറ ഖാൻ. ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഹിറയുടെ സി​ഗരറ്റ് വലിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഒരു സ്വകാര്യ ചടങ്ങിലാണ് മഹീറ സി​ഗരറ്റ് വലിച്ച് എത്തുന്നത്. ചടങ്ങിൽ പങ്കെ‍ടുത്തവരിൽ ആരോ പകർത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പാക് നായിക കടുത്ത ആക്രമണം നേരിടുന്നത്. പുകവലിക്കുന്നവരെ വിമർശിച്ച നടി ഇപ്പോൾ സ്വയം വിമർശിക്കണമെന്നും. പാക്കിസ്ഥിൽ മയക്കുമരുന്ന് സംഘത്തിന്റെ പ്രധാന കണ്ണിയാണെന്നും പ്രവർത്തിക്കുന്നുണ്ടെന്നും വിമർശനങ്ങൾ ഉയരുന്നത്.

നേരത്തെ ന്യൂയോർക്കിലെ ഒരു ഹോട്ടലിൽ രൺവീർ‌ കപൂറുമായി സി​ഗരറ്റ് വലിക്കുന്ന ചിത്രങ്ങൾ പ്രചരിച്ചത് പലരെയും ചൊടിപ്പിച്ചിരുന്നു. മതവിശ്വാസത്തെയും പാക്കിസ്ഥാനെയും മഹീറ അപമാനിച്ചു എന്നാണ് വിമർശകർ വിലയിരുത്തിയത്. മുമ്പ് മഹീറ ഷാരൂഖ് ഖാനോടപ്പം റായ്സിൽ അഭിനയിക്കാൻ എത്തിയതും വിമർശനങ്ങൾ നേരിട്ടിരുന്നു. മഹിറയുടെ വസ്ത്രധാരണവും രൺവീറുമായി പ്രണയത്തിലാണെന്നും അന്ന് വിമർശനം ഉണ്ടായി. വിവാഹ മോചിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ മഹിറ യുവതാരങ്ങൾക്കൊപ്പം എന്ത് ചെയ്യുന്നു എന്ന് ചോദ്യമുയർന്നിരുന്നു.

വരാനിരിക്കുന്ന പുതിയ ചിത്രമായ 7 ദിൻ മൊഹബത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments