Wednesday, July 3, 2024
HomeNewsKeralaപാര്‍ലമെന്റിൽ സുരക്ഷാ വീഴ്ച; കളർ സ്പ്രേ പ്രയോ​ഗിച്ചു, യുവതി അടക്കം 4 പേര്‍ അറസ്റ്റിൽ

പാര്‍ലമെന്റിൽ സുരക്ഷാ വീഴ്ച; കളർ സ്പ്രേ പ്രയോ​ഗിച്ചു, യുവതി അടക്കം 4 പേര്‍ അറസ്റ്റിൽ

ലോക്സഭയിൽ സുരക്ഷാ വീഴ്ചയുണ്ടായി. സന്ദർശക​ഗാലറിയിൽ നിന്ന് രണ്ട് പേർ സഭയുടെ നടുത്തളത്തിലേക്ക് ചാടി. ശുന്യവേള നടക്കുന്നതിനിടെയാണ് സംഭവം. ഇവർ കളർ സ്പ്രേ പ്രയോ​ഗിച്ചു. ചില എംപിമാർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. എംപിമാരെല്ലാം സുരക്ഷിതരാണ്. അനധികൃതമായി പ്രവേശിച്ച രണ്ട് പേരും യുവാക്കളാണെന്നും ഇവർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്നുമാണ് ലഭിക്കുന്ന വിവരം. ഏകാധിപത്യം നടപ്പാക്കരുതെന്നാണ് യുവാക്കൾ മുദ്രാവാക്യം വിളിച്ചത്.

മഞ്ഞയും പച്ചയും നിറം കലർന്ന വാതകമാണ് പ്രയോ​ഗിച്ചതെന്ന് രമ്യാ ഹരിദാസ് എംപി പറഞ്ഞു. ഉടൻ‌ തന്നെ എംപിമാരെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചെന്നും രമ്യ റിപോർട്ടർ ടിവിയോട് പറഞ്ഞു. നീലം സിങ്, അമോല്‍ ഷിൻഡെ എന്നിവരാണ് ലോക്സഭയിൽ കടന്നതെന്നും ഇവര്‌ പിടിയിലായതായും പൊലീസ് അറിയിച്ചു. ഇവർ യുപി സ്വദേശികളാണെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. മൈസൂരിൽ നിന്നുള്ള എംപി നൽകിയ പാസ് ഉപയോ​ഗിച്ചാണ് യുവാക്കൾ അകത്തു കടന്നതെന്നാണ് സൂചന. പാർലമെന്റിന് പുറത്ത് പടക്കം പൊട്ടിച്ച ഒരാളും ഇവർക്കൊപ്പം പിടിയിലായിട്ടുണ്ട്. ഷൂസിനുള്ളിലാണ് ഇവർ പുക ഉപകരണം ഒളിപ്പിച്ചത്. എംപിമാരുടെ കസേരകളിലേക്കാണ് ഇവർ ചാടിയത്. അക്രമികളെ കീഴ്പ്പെടുത്തിയത് എംപിമാരാണ്.

ഖലിസ്ഥാൻ അനുകൂല വാദികളുടെ ഭീഷണി നിലനിൽക്കെയാണ് സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. സംഭവത്തിന് പാർലമെന്‍റ് ആക്രമണവുമായി ബന്ധമില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ഇന്ന് പാർലമെന്‍റ് ആക്രമണത്തിന്റെ വാർഷികദിനമാണ്. പാർലമെന്‍റിലേക്കുള്ള റോഡുകൾ അടച്ചു. പാർലമെന്‍റിന് പുറത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. ലോക്സഭയിലും രാജ്യസഭയിലും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments