Monday, January 20, 2025
HomeNewsKeralaപാലക്കാട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

പാലക്കാട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

പാലക്കാട്: കഞ്ചിക്കോട് പ്രവർത്തിക്കുന്ന കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പത്തനംതിട്ട സ്വദേശി അരവിന്ദാണ് (22) മരിച്ചത്. ഫർണസ് പൊട്ടിത്തെറിച്ചതാണ് അപകട കാരണം എന്നാണ് നി​ഗമനം. മരിച്ച അരവിന്ദ് ഫർണസിനകത്ത് പെട്ടുപോയെന്നാണ് കരുതുന്നത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 

ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്. അപകട സമയത്ത് കമ്പനിയിൽ എത്ര പേരുണ്ടായിരുന്നു എന്നത് വ്യക്തമല്ല. കൂടുതൽ പേർ അകത്തു കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഇവർക്കായുള്ള തിരച്ചിലും തുടരുകയാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments