Friday, November 22, 2024
HomeLatest Newsപിടി ഉഷയുടെ റെക്കോര്‍ഡിനൊപ്പം, വിദ്യ രാംരാജിന് ചരിത്രനേട്ടം; ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷ

പിടി ഉഷയുടെ റെക്കോര്‍ഡിനൊപ്പം, വിദ്യ രാംരാജിന് ചരിത്രനേട്ടം; ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷ

ഹാങ്ചൗ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായ പി ടി ഉഷയ്‌ക്കൊപ്പം എത്തി വിദ്യ രാംരാജ്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിടി ഉഷ കുറിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യ രാംരാജ് എത്തിയത്. 

ഏഷ്യന്‍ ഗെയിംസ് ഹര്‍ഡില്‍സില്‍ 55.42 സെക്കന്‍ഡില്‍ വിദ്യ രാംരാജ് ഫിനിഷ് ചെയ്തപ്പോഴാണ് പിടി ഉഷയുടെ റെക്കോര്‍ഡിനൊപ്പം എത്തിയത്. പി ടി ഉഷ 1984ല്‍ ലൊസാഞ്ചലസില്‍ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യാ രാംരാജ് എത്തിയത്.ഹീറ്റ്‌സില്‍ ഒന്നാമതെത്തിയ വിദ്യാ രാംരാജ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ നല്‍കി. കഴിഞ്ഞ മാസം ചണ്ഡിഗഡില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രി അത്‌ലറ്റിക്‌സിന്റെ അഞ്ചാംപാദത്തില്‍ ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് വിദ്യാ രാംരാജിന് ദേശീയ റെക്കോര്‍ഡ് നഷ്ടമായത്. അന്ന് സ്വര്‍ണം നേടിയെങ്കിലും 55.43 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. 1984ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ പിടി ഉഷ കുറിച്ച 55.42 സെക്കന്‍ഡാണ് വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സിലെ ദേശീയ റെക്കോര്‍ഡ് സമയം. ഇതേ മത്സരത്തിലാണ് നിമിഷാര്‍ധങ്ങളുടെ വ്യത്യാസത്തിലാണ് ഉഷയ്ക്ക് മെഡല്‍ നഷ്ടമായത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments