പിണറായി കൂട്ടക്കൊലകേസില്‍ വിവാദ വക്കീല്‍ ആളൂര്‍ എത്തുന്നു, അന്ന് സൗമ്യയ്ക്കെതിരെ ഇന്ന് സൗമ്യയ്ക്ക് വേണ്ടിയും:ആര് പറഞ്ഞിട്ട് കേസ് എറ്റെടുത്തതെന്ന് ഇന്നും അവഞ്ജം

0
23

തലശേരി: പിണറായി കൂട്ടക്കൊലകേസില്‍ അറസ്റ്റിലായ സൗമ്യയ്ക്കായി വിവാദ വക്കീല്‍ ബി.എ.ആളൂര്‍ കോടതിയില്‍ ഹാജരാവും. തൃശൂരില്‍ ട്രെയിനില്‍ യാത്ര ചെയ്യവെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണുമരിച്ച സൗമ്യയുടെ കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായി കുപ്രസിദ്ധി ആര്‍ജിച്ചതാണ് ആളൂര്‍. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി വധക്കേസിലെ മുഖ്യപ്രതി അമീറുള്‍ ഇസ്ലാമിനും നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്കും വേണ്ടി ഹാജരായതും ആളൂരായിരുന്നു.പിണറായി കേസില്‍ പ്രതി സൗമ്യയുടെ നാല് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

സൗമ്യയ്ക്ക് വേണ്ടി ഹാജരാകാന്‍ ആവശ്യപ്പെട്ട് ആരാണ് തന്നെ സമീപിച്ചതെന്ന് ആളൂര്‍ വ്യക്തമാക്കിയില്ല. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമസഹായം ആവശ്യമുണ്ടോയെന്ന് മജിസ്ട്രേട്ട് സൗമ്യയോട് ചോദിച്ചിരുന്നു. എന്നാല്‍ വേണ്ടെന്നായിരുന്നു സൗമ്യയുടെ മറുപടി. ഇതിനിടെയാണ് ആളൂരിന്റെ രംഗപ്രവേശം. കേസിന്റെ വിശദാംശങ്ങള്‍ പഠിച്ചശേഷം ജാമ്യപേക്ഷ സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആളൂര്‍ പറഞ്ഞു.

പടന്നക്കരയിലെ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല, സൗമ്യയുടെ മകള്‍ ഐശ്വര്യ എന്നിവരുടെ ദുരൂഹമരണത്തിലെ അന്വേഷണമാണ് സൗമ്യയുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവന്നത്.

Leave a Reply