പിറന്നാള്‍ ദിനത്തില്‍ സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ

0
35

കൊച്ചി: ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി കൊച്ചി മെട്രോ. എല്ലാവര്‍ക്കും സൗജന്യ യാത്രയാണ് മെട്രോ പിറന്നാള്‍ സമ്മാനമായി നല്‍കുന്നത്. 2017 ജൂണ്‍ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ യാത്രക്കാരെ കയറ്റിയുള്ള കൊമേഴ്‌സ്യല്‍ സര്‍വീസ് തുടങ്ങിയത് ജൂണ്‍ 19 നാണ്. അതിനാല്‍ പിറന്നാള്‍ ദിനമായ 19 ന് മെട്രോയില്‍ സൗജന്യ യാത്ര ആസ്വദിക്കാം.

ഒന്നാം വാര്‍ഷികം പ്രമാണിച്ച് ഇപ്പോഴുള്ള കൊച്ചി വണ്‍ കാര്‍ഡിനു പുറമേ മാസ പാസും ദിവസ പാസും ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply