കോട്ടയം: ബിജെപിയോടെ അനുഭാവം പ്രകടിപ്പിച്ച് പ്രവര്‍ത്തനം നടത്തിവരുന്ന പിസി ജോര്‍ജ് ചെയര്‍മാനായ ജനപക്ഷം സെക്കുലര്‍ ബിജെപിയില്‍ ലയിക്കാന്‍ നീക്കം. ജനപക്ഷം അധ്യക്ഷന്‍ പി സി ജോര്‍ജ് തന്നെയാണ് തന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. ബിജെപിയില്‍ ചേരണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരമെന്നും അതേസമയം ലോക്സഭ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ചയൊന്നുമില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. ജനപക്ഷം ബിജെപിയില്‍ ലയിക്കുന്നതുഗമായി ബന്ധപ്പെട്ട് ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് തീരുമാനമുണ്ടാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു. ലോക്സഭ തിരഞ്ഞടുപ്പില്‍ പത്തനംതിട്ടയില്‍ പിസി ജോര്‍ജ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വാശികളൊന്നുമില്ലെന്നാണ് പിസി ജോര്‍ജ് പറയുന്നത്. സ്ഥാനാര്‍ഥിയാകണമെന്ന നിര്‍ബന്ധമില്ല. പാര്‍ട്ടിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ പത്തനംതിട്ടയില്‍ നില്‍ക്കാനാണ് നിര്‍ദേശമെങ്കില്‍ നില്‍ക്കുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു. ‘ഇന്ത്യയില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച ഒരു പ്രധാനമന്ത്രി ഉണ്ടായത് ഇപ്പോഴാണ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ നെഹ്റു മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇത്രയും പ്രഗത്ഭനായ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്നു വ്യക്തമാകും. അദ്ദേഹത്തിന് പിന്തുണ നല്‍കുന്നതാണ് ശരിയെന്നാണ് ജനപക്ഷത്ത് എല്ലാവരുടെയും അഭിപ്രായംന്ത പിസി ജോര്‍ജ് പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റൊന്നും ഒരു പ്രശ്നമല്ലെന്നും പത്തനംതിട്ടയില്‍ നിന്ന് മത്സരിക്കണമെന്ന് തനിക്ക് യാതൊരു നിര്‍ബന്ധവുമില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.അതേസമയം പിസി ജോര്‍ജ് പത്തനംതിട്ടയില്‍ മത്സരിച്ചാല്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ മാറ്റംവരുമെന്ന പ്രതീക്ഷയിലാണ് പിസി ജോര്‍ജ് അനുകൂലികള്‍. മാത്രമല്ല മുന്‍പ് പിസി ജോര്‍ജ് ഏറ്റവും കൂടുതല്‍ പ്രതീക്ഷ വച്ച മണ്ഡലം കൂടിയാണ് പത്തനംതിട്ട. ഹിന്ദു- ക്രൈസ്തവ വിശ്വാസികള്‍ ഇടകലര്‍ന്നു ജീവിക്കുന്ന ഇടമാണ് പത്തനംതിട്ട മണ്ഡലം. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ വ്യക്തിപരമായി ജോര്‍ജിന് സ്വാധീനമുണ്ടെന്നുള്ളതും വിജയസാധ്യതയിലേക്കുള്ള മാര്‍ഗ്ഗമായി അദ്ദേഹം കരുതുന്നുണ്ട്. ക്രൈസ്തവ സഭയുമായുള്ള അടുപ്പത്തിനൊപ്പം ബിജെപി പിന്തുണ കൂടി ഉറപ്പാക്കിയാല്‍ ശക്തമായ ത്രികോണമത്സരം കാഴ്ചവയ്ക്കാനാകുമെന്നാണ് പ്രതീക്ഷയും. ത്രികോണ മത്സരത്തില്‍ വ്യക്തിപ്രഭാവം കൊണ്ടുതന്നെ വിജയിച്ചു കയറാനാകുമെന്ന പ്രതീക്ഷയും പിസി ജോര്‍ജ് വച്ചു പുലര്‍ത്തുന്നുണ്ട്.