Saturday, November 23, 2024
HomeNewsKeralaപി.കെ ശ്യാമളയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി

പി.കെ ശ്യാമളയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ആന്തൂറിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയെ സംരക്ഷിച്ച് നിയമസഭയില്‍ മുഖ്യമന്ത്രിപിണറായി വിജയന്‍. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചു. നഗരസഭാ സെക്രട്ടറി പുറപ്പെടുവിക്കുന്ന ഉത്തരവിന്‍മേല്‍ അപ്പീല്‍ കേള്‍ക്കാന്‍ കൗണ്‍സിലിന് അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. നഗരസഭ സെക്രട്ടറിമാരുടെ അധികാരം വെട്ടികുറയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിപുലമായ അധികാരങ്ങളാണ് ഇപ്പോള്‍ സെക്രട്ടറിമാര്‍ക്ക് നല്‍കിയിരിക്കുനന്ത്. സെക്രട്ടറിമാരുടെ അധികാരം വെട്ടികുറയ്ക്കാന്‍ നിയമഭേദഗതി കൊണ്ട് വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ മുഖ്യമന്ത്രിക്ക് കുറ്റബോധവും പ്രയാസവുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു. നഗരസഭ അധ്യക്ഷ പി.കെ.ശ്യാമളയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അടിയന്തിര പ്രമേയ നോട്ടീസ് വിഷയത്തിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments