പി.വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

0
77

കോട്ടയം: പി.വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ലൈസന്‍സിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.എന്നാല്‍ ലൈസന്‍സ് ഇല്ലാതെ എങ്ങനെ പാര്‍ക്ക് പ്രവര്‍ത്തിക്കുമെന്ന് കോടതി ചോദിച്ചു. അപേക്ഷയിലെ പിഴവ് കാരണമാണ് ലൈസന്‍സ് നല്‍കാത്തത് എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്കുട്ടികളുടെ പാര്‍ക്ക് തുറക്കാന്‍ പഞ്ചായത്ത് ലൈസന്‍സ് ഇല്ലെന്ന വിവരാവകാശ രേഖ കേസിലെ ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കളക്ടര്‍ അടച്ചുപൂട്ടിയ പാര്‍ക്ക് സര്‍ക്കാരാണ് തുറന്ന് നല്‍കിയതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. കൂടാതെ പാര്‍ക്ക് അടച്ചുപൂട്ടണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇതുസംബന്ധിച്ച് നാളെ മറുപടി നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

Leave a Reply