പി.സി ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ്

0
41

തിരുവല്ല: പത്തനംതിട്ടയില്‍ പി.സി ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ് ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചു. നേരത്തെ സമുദായത്തെ അപമാനിക്കുന്ന നിലപാട് സ്വീകരിച്ചതിനാലാണ് പി.സി ജോര്‍ജിനെതിരെ ബിഡിജെഎസ് തിരിഞ്ഞത്. പത്തനംതിട്ടയില്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്കാണ് സാധ്യത.16 സീറ്റുകളില്‍ ബിജെപിയും നാല് സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കാനാണ് തീരുമാനം.കോട്ടയം, മാവേലിക്കര ഇടുക്കി, ചാലക്കുടി സീറ്റുകള്‍ ബിഡിജെഎസിന് നല്‍കും. തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ വി.മുരളീധരനും പാലക്കാട് സി. കൃഷ്ണ കുമാറും സ്ഥാനാര്‍ത്ഥികളായേക്കും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കോഴിക്കോട് എം.ടി രമേശും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply