Tuesday, November 26, 2024
HomeNewsKeralaപുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്താന്‍; സിറോ മലബാര്‍ സഭ സിനഡ് സമ്മേളനം നാളെ മുതല്‍

പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്താന്‍; സിറോ മലബാര്‍ സഭ സിനഡ് സമ്മേളനം നാളെ മുതല്‍

കൊച്ചി: സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള സിനഡ് സമ്മേളനം നാളെ തുടങ്ങും. പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അടക്കമുള്ള മുതിര്‍ന്ന ബിഷപ്പുമാരാണ് പരിഗണനയിലുള്ളത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുന്നത്. 

സിറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള 55 ബിഷപ്പുമാരാണ് ജനുവരി 13 വരെ നീണ്ടു നില്‍ക്കുന്ന സിനജ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തിന്റെ രണ്ടാം ദിനമായിരിക്കും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങുക. 

80 വയസ്സിന് താഴെയുള്ള 52 ബിഷപ്പുമാര്‍ക്കാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം. ആറു റൗണ്ട് വോട്ടെടുപ്പ് നടക്കും. ആദ്യ റൗണ്ടില്‍ തന്നെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പാകും. പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, തലശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി, താല്‍ക്കാലിക അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ പരിഗണനയിലുണ്ടെന്നാണ് സൂചന. 

സിനഡ് സമ്മേളനം സമാപിക്കുമ്പോള്‍ വത്തിക്കാനിലും സിറോ മലബാര്‍ സഭ ആസ്ഥാനത്തും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പ്രഖ്യാപനം ഉണ്ടായേക്കും. കുര്‍ബാന പ്രശ്‌നത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരെ സഭാ നേതൃത്വത്തിന്റെ പാതയിലേക്ക് കൊണ്ടു വരികയെന്ന് വലിയ വെല്ലുവിളി പുതിയ മേജര്‍ ആര്‍ച്ചു ബിഷപ്പിനെ കാത്തിരിക്കുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments