Sunday, November 17, 2024
HomeNewsKeralaപുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.രാവിലെ 11 മണിക്ക് കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. 

കേസില്‍ കെ സുധാകരനെ ഇഡി നേരത്തെ ഒമ്ബതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഓഗസ്റ്റ് 30-ന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മൂലമുള്ള അസൗകര്യം ചൂണ്ടിക്കാട്ടി ഇഡിക്ക് കത്തു നില്‍കിയിരുന്നു.

കഴിഞ്ഞ മാസം മുപ്പതിന് അഞ്ച് വര്‍ഷത്തെ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട രേഖകളുമായി ഹാജരാകാന്‍ വീണ്ടും നോട്ടിസ് നല്‍കി. ഓണാവധിയെ തുടര്‍ന്ന് ബാങ്കില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാന്‍ വൈകിയതോടെ സുധാകരന്‍ സാവകാശം തേടി. തുടര്‍ന്നാണ് ഇന്നത്തേക്ക് ഹാജരാകാൻ നോട്ടിസ് നല്‍കിയത്. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments