പൂഞ്ചിൽ കനത്ത ഷെല്ലാക്രമണം; ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു

0
44
shell attack in poonch

കാശ്മീരിലെ പൂഞ്ചിലെ ജനവാസകേന്ദ്രത്തിന് നേരെ പാക് ഷെല്ലാക്രമണം. ആക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. അതിർത്തിക്കപ്പുറത്തുനിന്നും കനത്ത ഷെല്ലാക്രമണം തുടരുകയാണ്.

കശ്മീരിലെ ബാലക്കോട്ട് സെക്ടറിലാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്നലെ രാത്രി മുതലാണ് ആക്രമണം തുടങ്ങിയത്. വീടിനുമുകളിൽ പതിച്ച ഷെല്ലാണ് അഞ്ചുപേരുടേയും ജീവനെടുത്തത്. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Leave a Reply