Wednesday, July 3, 2024
HomeBUSINESSപെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍,ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പെട്രോള്‍ വില ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍

പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍,ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പെട്രോള്‍ വില ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍

കൊച്ചി:പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. പെട്രോള്‍ ലിറ്ററിന് 78.38 രൂപയും ഡീസലിന് 71.22(തിരുവനന്തപുരം) രൂപയുമാണ്.രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കൂടിയതാണു വിലക്കയറ്റത്തിനു പിന്നില്‍. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പെട്രോള്‍ വില ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്. 2014 നവംബര്‍ മുതല്‍ 2016 ജനുവരി വരെ ഒന്‍പത് തവണയാണു എക്സൈസ് തീരുവ കൂട്ടിയത്.

രാജ്യാന്തര വിപണിയിലെ വില വര്‍ധന പ്രമാണിച്ച് എക്സൈസ് തീരുവ കുറയ്ക്കണമെന്നു എണ്ണ മന്ത്രാലയം ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.

അസംസ്‌കൃതഎണ്ണവില ഉയര്‍ത്താനാണു സൗദി അറേബ്യയുടെ തീരുമാനം. രാജ്യാന്തര തലത്തില്‍ 2014നു ശേഷമുള്ള ഉയര്‍ന്ന നിലവാരത്തിലാണ് എണ്ണവില. അസംസ്‌കൃത എണ്ണവില ദിവസവും ഉയരുന്നതിനാല്‍ രാജ്യത്തെ ഇന്ധനവില വരും ദിവസങ്ങളിലും ഉയരാനാണു സാധ്യത.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments