പെട്രോള്‍ സെഞ്ചുറിയിലേക്ക് കുതിക്കുന്നു, കണ്ണുതള്ളി ജനം

0
33

തിരുവനന്തപുരം: ദിനംപ്രതി റെക്കോര്‍ഡിട്ട് ഇന്ധനവില കുതിക്കുന്നു. ഇന്ന് തിരുവനന്തപുരത്ത് പെട്രോളിന് 34 പൈസയും ഡീസലിന് 28 പൈസയും കൂടി. പെട്രോളിനു ലിറ്ററിനു 80.39 രൂപയും ഡീസലിനു ലിറ്ററിനു 73.38 രൂപയുമാണ് നിലവില്‍. തുടര്‍ച്ചയായ ഏഴാംദിവസമാണ് വിലയില്‍ വര്‍ധനയുണ്ടാവുന്നത്.

കേരളത്തില്‍ പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍. ആദ്യമായിട്ടാണ് പെട്രോള്‍ വില സംസ്ഥാനത്ത് ലീറ്ററിന് 80 രൂപ രേഖപ്പെടുത്തുന്നത്.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ, രാജ്യമൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുകയാണ്. പിന്നിട്ട ഏഴു ദിവസവും വില വര്‍ധനയുണ്ടായി. വരുംദിനങ്ങളിലും വില കൂടിയേക്കും. നാലുരൂപ വരെ വര്‍ധനയ്ക്കു സാധ്യതയുണ്ടെന്നാണു സൂചനകള്‍. കര്‍ണാടകയിലെ വോട്ടെടുപ്പിനു തൊട്ടുമുന്‍പുള്ള 19 ദിവസങ്ങളില്‍ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല.

Leave a Reply