മലപ്പുറം: കൊളത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ രണ്ടു പേര്‍ പിടിയില്‍. കൊളത്തൂര്‍ പൊലീസാണ് പ്രതികളില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തത്.
ചെമ്മലശ്ശേരി ആലംപാറ വട്ടപ്പറമ്പില്‍ അമീര്‍ അലി, പാലൂര്‍ വേങ്ങമണ്ണില്‍ മുഹമ്മദ് ഷമീം എന്നിവരെയാണ് പിടികൂടിയത്. രണ്ടു പേര്‍ക്കും 19 വയസാണ്. അതേസമയം, കേസിലെ ഒന്നാം പ്രതിയായ വെളുത്തങ്ങാടന്‍ റമീസ് വിദേശത്ത് കടന്നിരിക്കുകയാണ്. ഇയാളാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ അശ്ലീല വെബ്സൈറ്റുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത്.
ഒന്നാം പ്രതിയെ സഹായിച്ച കുറ്റത്തിനാണ് രണ്ടു പേരേയും അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം മുമ്പായിരുന്നു സംഭവം. പ്രതികളെ പെരിന്തല്‍മണ്ണ പൊലീസ് ഇൻസ്‌പെക്‌ടറുടെ നിര്‍ദേശപ്രകാരം കൊളത്തൂര്‍ എസ്ഐ സദാനന്ദനും സംഘവുമാണ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.