കൊച്ചി:അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ആന്റണി വര്‍ഗ്ഗീസും നിവിന്‍ പോളിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ന്യൂജെന്‍ പരീക്ഷണ ചിത്രങ്ങളുടെ തമ്പുരാനായ ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രണ്ടുപേരും ഒരുമിച്ചു എത്തുന്നത്. ചിത്രത്തിന് ”പോത്ത് ‘ എന്നാണ് ടൈറ്റില്‍ ഇട്ടിരിക്കുന്നത്.മലയാളത്തിലെ ചിലവ് കൂടിയ സിനിമകളില്‍ ഒന്നാകും ‘പോത്ത്’. യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എസ് ഹരിഷ് ആണ് പോത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. സീ ജി വര്‍ക്കുകള്‍ ധാരളം വരുന്ന സിനിമയായതിനാലാണ് പോത്തിന്റെ ചിലവേറുന്നത് എന്നാണ് സൂചന.