മുംബൈ: ബിനോയ് കോടിയേരിയെ തേടി മുംബൈ പോലീസ് വട്ടമിട്ടുപറക്കുമ്പോള്‍ പോലീസിന്റെ പിടിയിലകപ്പെടാതിരിക്കാന്‍ ബിനോയ് ഒളിവു സ്ഥലം മാറിമാറി നടക്കുന്നു. കേരളത്തിലെത്തിയ മുംബൈ പോലീസ് തിരുവനന്തപുരം മുടവന്മുകളിലെ വീട്ടിലെത്തി പരിശോധിച്ചെങ്കിലും ബിനോയിയെ കണ്ടെത്താന്‍ സാധിച്ചില്ല. മകന് ബിനോയിയുടെ പീഡനക്കേസ് പുറത്തായതോടെ പിതാവ് കോടിയേരി ബാലകൃഷ്ണനും ഭാര്യയും ശാന്തിഗിരി ആശുപത്രിയില്‍ ആയുര്‍വേദ ചികിത്സയ്ക്കായി പോയി. ഇതോടെ മുടവന്മുകളിലെ വീട്ടില്‍ പരിശോധനയ്ക്കായി എത്തിയ സംഘത്തിന് കാര്യമായ അന്വേഷണം പുരോഗതി ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. മുബൈ പോലീസ് കേരളത്തില്‍ എത്തുന്ന വിവരം പോലും പുറത്തറിയിക്കാനുള്ള ശ്രമമാണ് കേരളാ പോലീസ് ശ്രമിക്കുന്നത്. ഇതിനിടെ ഇന്നുമുതല്‍ നടക്കുന്ന സിപിഎം നേതൃയോഗത്തില്‍ കോടിയേരിയുടെ മകന്റെ പീഡനകേസ് ചര്‍ച്ചയാകുമോ എന്നാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്. യുവതി നല്കിയ പീനപരാതിയില് എങ്ങിനേയും മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമമാണ് ബിനോയ്. തിങ്കളാഴ്ച്ചയാണ് ഈ മുന്‍കൂര്‍ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.