കേന്ദ്ര സംസ്‌ഥാന സർക്കാരുകൾക്കെതിരെ പ്രക്ഷോഭ പരിപാടികൾക്ക് യു ഡി എഫ് രൂപം നൽകി. സർക്കാർ നയങ്ങൾക്കെതിരെ ഏപ്രിൽ രണ്ടാം തീയതി സെക്രട്ടറിയെറ്റ് വളയൽ സമരം സംഘടിപ്പിക്കും. പഞ്ചായത്തുകളിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി മാർച്ച് 19 ന് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കുന്ന ധർണ്ണ ജില്ല ട്രഷറി പടിക്കൽ സംഘടിപ്പിക്കും. മാർച്ച് 16 ന് സായാഹ്ന്ന ധർണ്ണയും സംഘടിപ്പിക്കും. കുട്ടനാട് സീറ്റിൽ കോൺഗ്രസ് മത്സരിക്കാൻ ധാരണ ആയെന്നും യു ഡി എഫ് യോഗത്തിന് ശേഷം രമേശ് ചെന്നിത്തല വ്യക്തമാക്കി