Tuesday, November 26, 2024
HomeNRIUKപ്രതിഷേധങ്ങൾ ഫലം കാണുന്നു: ബ്രിട്ടനിലെ ആരോഗ്യ പ്രവർത്തകർക്ക് ചികിത്സ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാർ

പ്രതിഷേധങ്ങൾ ഫലം കാണുന്നു: ബ്രിട്ടനിലെ ആരോഗ്യ പ്രവർത്തകർക്ക് ചികിത്സ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാർ

ലണ്ടൻ : മരണസംഖ്യ അനിയത്രിതമായതോടെ ബ്രിട്ടീഷ് സർക്കാർ കണ്ണ് തുറക്കുന്നു. കോവിഡ് 19 ലോകമെങ്ങും പടർന്നു പിടിക്കുകയും ലോകത്തെ വികസിത രാജ്യങ്ങളിൽ ഒന്നുമായ ബ്രിട്ടനിലെ സർക്കാർ പ്രതിരോധ പ്രവർത്തനങ്ങളിൽ കാണിച്ച അലംഭാവം ലോകമെങ്ങും ചർച്ച ആയിരുന്നു. വിദേശികൾക്ക് യഥേഷ്ഠം വന്നു പോകുവാൻ വിമാന സർവീസ്, പൊതുഗതാഗതവും ആളുകൾ കൂടുന്ന സ്‌ഥലങ്ങളും നിയന്ത്രിക്കാതിരുന്നത് തുടങ്ങി ഗുരുതരമായ ആരോപണങ്ങൾ ബ്രിട്ടീഷ് സർക്കാർ ഏറ്റുവാങ്ങി. ഇവയിലെല്ലാം ഉപരി രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർ കേവലം പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി ജോലി ചെയ്യേണ്ടി വന്ന അവസ്‌ഥ ബ്രിട്ടൻ പോലൊരു രാജ്യത്ത് നിന്നും വന്നത് തല കുനിച്ചു നിന്നാണ് ബ്രിട്ടനിലെ ജനങ്ങൾ കേട്ടത്. ഈ അലംഭാവത്തിന്റെ ബലമായി ഒരു ദിവസം ആയിരത്തിനടുത്ത് ആളുകൾ മരിച്ചുവെന്ന ലോക റെക്കോർഡും ബ്രിട്ടന് കിട്ടി. കൊട്ടാരത്തിലും സർക്കാരിലും കൊറോണ കടന്നു ചെന്നു. പ്രധാനമന്ത്രിയും ആശുപത്രിയിൽ ആയതോടെ അരക്ഷിതാവസ്‌ഥയിലേയ്ക്ക് കൂപ്പു കുത്തിയതോടെ അവസാന വട്ട ശ്രമങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ബ്രിട്ടീഷ് ഭരണകൂടം.

ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് വേണ്ട ടെസ്റ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗ്ലാസ്ഗോ, നോട്ടിങ്ഹാം, ലണ്ടൻ തുടങ്ങിയ 15 സ്‌ഥലങ്ങളിൽ ഇത്തരം ടെസ്റ്റിംഗ് സെന്ററുകൾ സ്‌ഥാപിക്കും. ലൈഫ് സയൻസ് ഡിപ്പാർട്മെന്റ്ഉം സഹായത്തിനായി എത്തും. 3 മെഗ ലാബുകളും മരുന്നുകൾ ലഭ്യമാക്കുവാനുള്ള ഫർമസികളും ആരംഭിക്കും. വൈകിവന്ന വിവേകമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ ആശ്വാസമാകും എന്ന പ്രതീക്ഷയാണ് ഭരണകൂടത്തിനുള്ളത്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments