Monday, January 20, 2025
HomeNewsപ്രഭാത സവാരിക്കിറങ്ങിയ 12 പേർക്ക് തെരുവ് നായ് ആക്രമത്തിൽ പരുക്ക്

പ്രഭാത സവാരിക്കിറങ്ങിയ 12 പേർക്ക് തെരുവ് നായ് ആക്രമത്തിൽ പരുക്ക്

കൊച്ചി: തൃക്കാക്കരയില്‍ പ്രഭാതസവാരിക്കിറങ്ങിയ 12 ളം പേര്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരുക്ക്. കുസാറ്റ് കാമ്പസിലും പരിസരത്തും നടക്കാനിറങ്ങിയവരെയാണ് നായ കടിച്ചത്. ഒരേ നായയാണ് ഇവരെ എല്ലാവരെയും കടിച്ചതെന്നാണ് വിവരം. പരുക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയിലും കളമശ്ശേരി മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. ഇതില്‍ 8 പേര്‍ തൃക്കാകരയിലെ സ്വകാര്യ ആശുപത്രിയിലും ,കളമശ്ശേരി ഗവ: മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയതായാണ് വിവരം.

സ്ത്രീയടക്കം സര്‍വ്വകലാശാല ജീവനക്കാരനും കടിയേറ്റതായും വിവരമുണ്ട്. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയവരില്‍ ഒരാളുടെ കൈവിരലിന് ആഴത്തിലുള്ള മുറിവേറ്റു. കാമ്പസിലെ പൈപ്പ് ലൈന്‍ റോഡ്, തൃക്കാകര അമ്പലം റോഡ് വഴി വന്ന നായയാണ് കടിച്ചത്. ഓടി പോയ നായയെ കണ്ടെത്താനായട്ടില്ല.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments