Saturday, November 23, 2024
HomeNRIKUWAITപ്രവാസികളുടെ മൃതദേഹം നാട്ടിൽ എത്തിയ്ക്കുന്നതിന് വിലക്ക്

പ്രവാസികളുടെ മൃതദേഹം നാട്ടിൽ എത്തിയ്ക്കുന്നതിന് വിലക്ക്

കുവൈത്ത്‌ സിറ്റി :
കുവൈത്തിൽ മരണപ്പെട്ട പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടു പോകുന്നതിനു കേന്ദ്രസർക്കാർ വിലക്ക്‌ ഏർപ്പെടുത്തി. ഇത്‌ സംബന്ധിച്ച്‌ വിവിധ എയർ ലൈൻ കമ്പനികൾക്ക്‌ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. സർക്കാരിന്റെ പുതിയ നിർദേശം എതിരായത് മൂലം കഴിഞ്ഞ ആഴ്ച കുവൈത്തിൽ മരിച്ച 2 മലയാളികളുടെ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട്‌ പോകാനുള്ള ശ്രമം മുടങ്ങി . കുവൈത്തിൽ മരിച്ച ആലപ്പുഴ മാവേലിക്കര സ്വദേശി വർഗ്ഗീസ്‌ ജോർജ്ജ്‌ , കോഴിക്കോട്‌ മണിയൂർ സ്വദേശി വിനോദ്‌ എന്നിവരുടെ മൃതദേഹം നാട്ടിലേക്ക് കൊടുപോകാനുള്ള എല്ലാ നടപടി ക്രമ ങ്ങളും പൂർത്തിയാക്കി ഇന്ന് ഇന്ന് ഖത്തർ എയർ വെയ്സ്‌ വഴി ഇന്ത്യയിലേക്ക്‌ കൊണ്ടു പോകാൻ ശ്രമിക്കവെയാണ് വിഘാതമായി സർക്കാർ നിർദേശം ഉണ്ടായത് . . ഇന്ന് ഉച്ചയോടെ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട്‌ പോകുന്നത്‌ നിർത്തിവെക്കാൻ ഇന്ത്യൻ സർക്കാർ നിർദേശിച്ചതായി ഖത്തർ എയർ വെയ്സ്‌ അധികൃതർ അറിയിക്കുകയായിരുന്നു. . ഇന്ത്യൻ എംബസി അധികൃതരും നിർദേശത്തിന് സ്ഥിരീകരണം നൽകിയിട്ടുണ്ട്‌.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments