പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടു
കോവിഡ് – 19 കാരണം പ്രയാസം അനുഭവിക്കുന്ന പ്രവാസികളുടെ വിഷയം പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിലാണ് ഉന്നയിച്ചത്
വിവിധ രാജ്യങ്ങളില്‍ പ്രയാസമനുഭവിക്കുന്ന അവര്‍ക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം.
ലേബര്‍ ക്യാമ്പുകളില്‍ പ്രത്യേക ശ്രദ്ധ വേണം.
പ്രവാസികളെ സഹായിക്കുന്നതിന് അതത് രാജ്യത്തെ സര്‍ക്കാരുകളെയും കമ്യൂണിറ്റി അഡ്വൈസറി കമ്മിറ്റികളെയും എംബസി ഏകോപിപ്പിക്കണം.
രോഗത്തെക്കുറിച്ചും പ്രവാസികളുടെ സ്ഥിതിയെ പറ്റിയും കൃത്യമായ ഇടവേളകളില്‍ എംബസി ബുള്ളറ്റിന്‍ ഇറക്കണം.
ഹ്രസ്വകാല പരിപാടികള്‍ക്ക് പോയവരും വിസിറ്റിങ് വിസയില്‍ പോയവരും ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. അന്താരാഷ്ട്ര ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് അവരെ തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പാടാക്കണം.