Saturday, November 23, 2024
HomeNRIപ്രവാസികളെ തിരിച്ച് എത്തിയ്ക്കൽ : കേന്ദ്രം മുൻഗണന പട്ടിക തയ്യാറാക്കി

പ്രവാസികളെ തിരിച്ച് എത്തിയ്ക്കൽ : കേന്ദ്രം മുൻഗണന പട്ടിക തയ്യാറാക്കി

ന്യൂഡൽഹി:

വിദേശ രാജ്യത്ത് നിന്ന് തിരിച്ചെത്തിക്കേണ്ട പ്രവാസികളുടെ മുൻഗണാ പട്ടികയുടെ കരട് കേന്ദ്രസർക്കാർ തയ്യാറാക്കി. ഇതനുസരിച്ച് ഗൾഫ് മേഖലയിലുള്ള പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളെയായിരിക്കും ആദ്യം തിരിച്ചെത്തിക്കുക. വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്കാണ് രണ്ടാമത് പരിഗണന നൽകുന്നത്. ഏകദേശം 40000 ത്തോളം വിദ്യാർത്ഥികൾ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ട്. പ്രവാസികളെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചില ക്രമീകരണങ്ങളും കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. തിരികെ എത്തിക്കേണ്ടവരുടെ പട്ടിക വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളായിരിക്കും തയ്യാറാക്കുക. ഈ പട്ടിക തയ്യാറാക്കാനായി പ്രത്യേക കൺട്രോൾ റൂം ആരംഭിക്കും. ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് മുമ്പ് ഓരോ വ്യക്തിയെയും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനുശേഷം ഇവരെ ഇവിടെ എത്തിച്ച ശേഷം ക്വാറന്റൈൻ ചെയ്യണോ ആശുപത്രിയിലേക്ക് മാറ്റണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments