Tuesday, November 26, 2024
HomeNRIGulfപ്രവാസികളെ നാട്ടിലെത്തിക്കുന്ന വിഷയം : ഹൈ കോടതി നിലപാട് തേടി

പ്രവാസികളെ നാട്ടിലെത്തിക്കുന്ന വിഷയം : ഹൈ കോടതി നിലപാട് തേടി

പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞ് കേരളാ ഹൈക്കോടതി. പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് റിപ്പോർട്ട് തേടിയത്. ലോക്ക്ഡൗൺ സമയത്ത് പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള സാധ്യതകളാരാഞ്ഞാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.

പ്രവാസി മലയാളികളെ തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി ദുബായ് കെ എംസിസിയാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, പ്രത്യേക ലോക്ക്ഡൗൺ ഉൾപ്പടെ ഏർപ്പെടുതത്തിയിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ കേന്ദ്രസർക്കാർ നടപടികളെ ചോദ്യം ചെയ്യാനാവില്ലെന്നും ഹൈക്കോടതി അറിയിച്ചു.

വിസ കാലാവധി കഴിഞ്ഞവരടക്കമുള്ള പ്രവാസികൾ നിലവിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. അവർ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇന്ത്യയിലേക്ക് പ്രവാസികളെ എത്തിക്കാനായി എമിറേറ്റ്‌സ് വിമാനക്കമ്പനി തയ്യാറാണ്. ഈ സാഹചര്യത്തിൽ കൊവിഡ് രോഗമില്ലാത്തവരെ പരിശോധനയ്ക്ക് ശേഷം കൊണ്ടുവരാൻ നടപടികളുണ്ടാവണമെന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം.

പ്രത്യേക സാഹചര്യമാണ് ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്നത്. അതിനാൽ കേന്ദ്രസർക്കാരിന്റെ നടപടികളെ ഈ ഘട്ടത്തിൽ ചോദ്യം ചെയ്യാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. നിലവിൽ ഒരു സ്ഥലത്ത് കഴിയുന്നവരെ അവിടെതന്നെ തുടരണമെന്ന ഉത്തരവിനുള്ള സാഹചര്യവും ഹൈക്കോടതി ഓർമ്മപ്പെടുത്തി. 17ാം തീയതി ഈ കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments