പ്രവാസികൾക്ക് നാട്ടിലെത്താൻ യുദ്ധക്കപ്പലുകൾ സജ്ജം

0
28

ന്യൂ ഡൽഹി

ഇന്ത്യയിലേയ്ക്ക് വരാൻ കാത്തിരിയ്ക്കുന്ന ലക്ഷകണക്കിന് ആളുകളെ തിരികെ എത്തിയ്ക്കുവാൻ നാവിക സേനയുടെ യുദ്ധക്കപ്പലുകളും തയ്യാറായി. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് യുദ്ധക്കപ്പലുകൾ തയ്യാറാവുന്നത്. ഐ എൻ എസ് ജലസ്വ എന്ന വലിയ കപ്പലും കുംഭിർ ക്ലാസിൽ ഉൾപ്പെടുന്ന രണ്ട് ടാങ്ക് ലാൻഡിംഗ് കപ്പലുകളുമാണ് സജ്ജമായിരിക്കുന്നത്. സർക്കാർ നിർദ്ദേശം വന്നാൽ ഉടൻ ഇവൻ ഗൾഫ് തീരത്തേക്ക് നീങ്ങും. ജലസ്വയിൽ ആയിരം പേരെയും മറ്റ് രണ്ട് കപ്പലുകളിൽ നൂറുകണക്കിന് ആളുകളെയും നാട്ടിലെത്തിയ്ക്കാൻ കഴിയും. ഇവ തികയാതെ വന്നാൽ ആറ് ടാങ്ക് ലാൻഡിംഗ് കപ്പലുകൾ കൂടി ഇറക്കും. വർക്ക് പെര്മിറ്റിന്റെ കാലാവധി കഴിഞ്ഞവർ, വീട്ടിൽ അത്യാഹിതം ഉണ്ടായവർ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങി മുൻഗണന ക്രമത്തിലാകും ആളുകളെ നാട്ടിൽ എത്തിയ്ക്കുക. ഗൾഫിലേക്കുള്ള കപ്പൽ യാത്രയ്ക്ക് 4-5 ദിവസം വരെ വേണ്ടി വരും.

Leave a Reply