Monday, October 7, 2024
HomeLatest Newsപ്രവാസികൾ കാത്തിരിയ്ക്കണം : നാട്ടിലേയ്ക്ക് കൊണ്ടുവരാൻ കഴിയില്ലെന്ന് കേന്ദ്രം

പ്രവാസികൾ കാത്തിരിയ്ക്കണം : നാട്ടിലേയ്ക്ക് കൊണ്ടുവരാൻ കഴിയില്ലെന്ന് കേന്ദ്രം

കൊച്ചി

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രവാസികളെ ഉടനെ നാട്ടിലേയ്ക്ക് എത്തിയ്ക്കുവാൻ കഴിയില്ലെന്ന് കേന്ദ്രം ഹൈ കോടതിയെ അറിയിച്ചു. നിലവിൽ ഉള്ളിടത്ത് തന്നെ പ്രവാസികൾ തുടരണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

13 മില്യൺ പ്രവാസികൾ ഉള്ളതിനാൽ തിരികെ എത്തിയ്ക്കുവാനുള്ള നീക്കം പ്രതിരോധ പ്രവർത്തനത്തെ പ്രതികൂലമായി ബാധിയ്ക്കും. പ്രവാസികൾക്ക് വേണ്ട എല്ലാ സൗകര്യവും പ്രധാന മന്ത്രി നേരിട്ട് ഇടപെട്ട് നൽകുന്നുണ്ടെന്നും കേന്ദ്രം ഹൈ കോടതിയെ അറിയിച്ചു.

ഇതോടെ നാട്ടിൽ എത്താമെന്നുള്ള പ്രവാസികളുടെ ആഗ്രഹം നീണ്ടു നിൽക്കുമെന്ന് ഉറപ്പായി. വിവിധ രാജ്യങ്ങളിലേ ഇന്ത്യക്കാർ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ കോവിഡ് 19 ഭയത്തിലാണ്. പൊതുമാപ്പ് പ്രഖ്യാപിച്ച രാജ്യങ്ങളിലെ പ്രവാസികളുടെ കാര്യവും അനിശ്ചിതത്വത്തിൽ തുടരുന്നു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments