പ്രവാസികൾ നാടിന്റെ നട്ടെല്ല്, നാം കഴിയ്ക്കുന്നത് പ്രവാസിയുടെ വിയർപ്പിൽ നിന്ന് അദ്ധ്വാനിച്ചുണ്ടാക്കിയ പണത്തിൽ നിന്ന് : മുഖ്യമന്ത്രി

0
30

തിരുവനന്തപുരം : കോവിഡ് ബാധയുമായി ബന്ധപ്പെട്ട് പ്രവാസികളോട് ചിലർ പ്രത്യേക വികാരം പ്രകടിപ്പിക്കുന്നുണ്ടെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ മുൻ നിർത്തി അവരെ അപഹാസരാക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജോലി ചെയ്ത രാജ്യങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അവർ തിരികെ വന്നു. വന്നവർ എല്ലാം തന്നെ മുൻകരുതൽ സ്വീകരിച്ചു. ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് വ്യത്യസ്തമായി ഉണ്ടായതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

നാട്ടിലേക്ക് വരാൻ കഴിയാത്ത പ്രവാസികൾ ഇപ്പോൾ കുടുബത്തെയോർത്ത് കടുത്ത ഉത്കണ്ഠയിലാണ്. നിങ്ങൾ സുരക്ഷിതരായി വിദേശത്തുതന്നെ കഴിയൂ എന്നാണ് ഈ അവസരത്തിൽ സർക്കാരിന് പറയാനുള്ളത്. ആരും ഉത്കണ്ഠപ്പെടേണ്ടതില്ല.നിങ്ങളുടെ കുടുംബങ്ങൾ ഇവിടെ സുരക്ഷിതമായിരിക്കും. ഈ നാട് നിങ്ങളുടെ കൂടെയുണ്ട്. പ്രവാസികളുടെ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply