Monday, July 8, 2024
HomeNewsKeralaപ്രവാസി വ്യവസായിയുടെ ആത്മഹത്യ നഗരസഭാധ്യക്ഷയെ പിന്തുണച്ച് മന്ത്രി

പ്രവാസി വ്യവസായിയുടെ ആത്മഹത്യ നഗരസഭാധ്യക്ഷയെ പിന്തുണച്ച് മന്ത്രി

നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പ്രവാസി സംരംഭകന്‍ സജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാധ്യക്ഷയെ പിന്തുണച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി. ആന്തൂരിലേത് ഒറ്റപ്പെട്ട സംഭവമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും ഇതില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ശ്യാമളയ്ക്ക് പങ്കുള്ളതായി വിവരം ലഭിച്ചിട്ടില്ലെന്നുമാണ് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്. നിലവില്‍ കേസെടുത്തിട്ടുണ്ട്.മറ്റുകാര്യങ്ങള്‍ പോലീസ് അന്വേഷണത്തില്‍ വ്യക്തമാകും. കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ചില വീഴ്ചകള്‍ സംഭവിച്ചിട്ടുള്ളതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. നഗരസഭാ സെക്രട്ടറി കെ. എം ഗിരീഷ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ. കലേഷ്, ഓവര്‍സിയര്‍മാരായ ടി.എ അഗസ്റ്റിന്റ, ബി. സുധീര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യ്തതെന്നു തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. അതിന്റെ ഭാഗമായാണ് സസ്പെന്‍ഷനെന്നും മന്ത്രി പറഞ്ഞു. സംഭവത്തിന്റെ വിശദമായ അന്വേഷണത്തിനായി ടൗണ്‍ പ്ലാനിംഗ് ് ഓഫീസര്‍ ( വിജിലന്‍സ്), നഗരകാര്യ ഉത്തരമേഖല ജോ.ഡയറക്റ്റര്‍ തുടങ്ങിയവരെ ചുമതലപ്പെടുത്തി. വിഷയത്തില്‍ ഭരണപരമായ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫയലുകളില്‍ കാലതാമസമുണ്ടാകുന്നതിന് പരിഹാരമുണ്ടാക്കാന്‍ വകുപ്പ് തല നിരീക്ഷണ സംവിധാനമൊരുക്കും. നടപടികള്‍ വേഗത്തിലാക്കാന്‍ അദാലത്തുകള്‍ നടത്തും. കോര്‍പ്പറേഷനുകളുമായി ബന്ധപ്പെട്ട് നടത്തുന്ന അദാലത്തുകളില്‍ മന്ത്രിയും പങ്കെടുക്കും. പൊതുജനങ്ങളുടെ അപേക്ഷകളില്‍ തീരുമാനമെടുക്കാനും അക്കാര്യം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാനും സംവിധാനമുണ്ടാക്കും. മന്ത്രിക്കു നേരിട്ടു പരാതികള്‍ നല്‍കുന്നതിന് പ്രത്യേക വെബ്സൈറ്റ് തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ സാജന്റെ വീട്ടിലെത്തിയ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും സസ്പെന്‍ഷന്‍ ഉണ്ടാകുമെന്ന് അറിയിച്ച സംഭവത്തില്‍ മന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. സര്‍ക്കാര്‍ കാര്യം വിശദീകരിക്കാന്‍ പാര്‍ട്ടിയിലെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments