Monday, July 8, 2024
HomeNewsKeralaപ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; പ്രസവം എടുപ്പിക്കാന്‍ ശ്രമിച്ചത് മകളെക്കൊണ്ട്, ഭര്‍ത്താവിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാ...

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; പ്രസവം എടുപ്പിക്കാന്‍ ശ്രമിച്ചത് മകളെക്കൊണ്ട്, ഭര്‍ത്താവിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തും

തിരുവനന്തപുരം: പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തും. തിരുവനന്തപുരം കാരയ്ക്കമണ്ഡപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന നയാസിനെയാണ് കസ്റ്റഡിയിലെടുത്തത്. വെള്ളായണി തിരുമംഗലം ലെയ്നില്‍ വാടകയ്ക്കു താമസിക്കുന്ന ഷമീറ(36)യും നവജാതശിശുവുമാണ് മരിച്ചത്.ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവിക്കാന്‍ നയാസ് ഷമീനയെ നിര്‍ബന്ധിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇത് സധൂകരിക്കുന്ന മൊഴി ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ആശാ പ്രവര്‍ത്തകരുടെ മൊഴിയെടുക്കുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. അക്യുപങ്ചര്‍ ചികിത്സാ രീതിയിലൂടെ വീട്ടില്‍ പ്രസവം എടുക്കാനുള്ള ശ്രമമായിരുന്നുവെന്നും കൃത്യസമയത്ത് യുവതിക്ക് ആശുപത്രി സേവനം കുടുംബം ലഭ്യമാക്കിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.പൊലീസും ആശാ വര്‍ക്കര്‍മാരും ഗര്‍ഭണിയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഭര്‍ത്താവ് നയാസ് വഴങ്ങിയിരുന്നില്ല. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അവശ്യപ്പെട്ടവരോട് ഭര്‍ത്താവ് തട്ടിക്കയറിയിരുന്നു. മൃതദേഹങ്ങള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ചികിത്സ ലഭിക്കാതെ വീട്ടില്‍നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.മക്കള്‍ക്ക് പോളിയോ പോലും കൊടുക്കാന്‍ സമ്മതിക്കാത്ത വിചിത്ര സ്വഭാവക്കാരനാണ് നയാസെന്ന് അംഗന്‍വാടി അധ്യാപിക പ്രഭ പറയുന്നു. മകളെ അംഗന്‍വാടിയില്‍ ചേര്‍ക്കാന്‍പോലും ഇയാള്‍ വിസമ്മതിച്ചിരുന്നു. ഏറെ നിര്‍ബന്ധിച്ചതോടെ മകളെ മാത്രം ചേര്‍ത്താല്‍ മതിയെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ മകളുടെ ജനന തീയതിയോ വിവരങ്ങളോ ഒന്നും തന്നില്ല. പിന്നീട് വിളിച്ചപ്പോള്‍ കുടുംബത്തോടൊപ്പം പാലക്കാട് പോയെന്ന് അറിയിച്ച് ഫോണ്‍ കട്ടുചെയ്യുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.പകല്‍ വന്നാല്‍ വീട് അടച്ചിട്ടിരിക്കുകയായിരിക്കും. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല. ആശപ്രവര്‍ത്തകര്‍ എത്തിയാല്‍ അവരെ വീട്ടില്‍ കയറാന്‍ സമ്മതിക്കില്ല. വിഷയത്തില്‍ നാട്ടുകാര്‍ ഇടപെടേണ്ടതില്ലെന്നും തന്റെ ഭാര്യയെ എങ്ങനെ നോക്കണണമെന്ന് തനിക്കറിയാമെന്നും പറഞ്ഞ് ഇയാള്‍ നാട്ടുകാരെ അകറ്റുകയായിരുന്നെന്നും ആരോപണമുണ്ട്. കുട്ടികള്‍ക്ക് മിഷന്‍ ഇന്ദ്രധനുസിന്റെ ഭാഗമായുള്ള വാക്സിന്‍ നല്‍കുന്നതിന് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോഴും അതിനെയും ഇയാള്‍ എതിര്‍ത്തിരുന്നുവെന്ന് ആരോഗ്യ

പ്രവര്‍ത്തകര്‍ പറയുന്നു.കാരയ്ക്കാമണ്ഡപത്തിലെത്തുന്നതിന് മുമ്പ് ഇവര്‍ നെടുമങ്ങാടായിരുന്നു താമസിച്ചിരുന്നത്. അവിടെ നിന്ന് എത്തിയിട്ട് എട്ടുമാസം മാത്രമേ ആയിട്ടുള്ളു. ഷമീറ ഗര്‍ഭിണിയാണെന്ന് സമീപവാസികള്‍ പോലും അറിഞ്ഞിരുന്നില്ല. വീടിന്റെ പടിയിറങ്ങാന്‍ ബുദ്ധിമുട്ടിയിരുന്ന ഷമീറയോട് സംസാരിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നും ആദ്യത്തെ മൂന്ന് പ്രസവം സിസേറിയനായിരുന്നെന്നും അറിഞ്ഞതെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇത് അറിഞ്ഞപ്പോള്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ പോകണമെന്ന് അയല്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഷമീറയെ മറ്റുള്ളവരുമായി സംസാരിക്കുന്നതില്‍ നിന്ന് നിയാസ് തടഞ്ഞുവെന്നാണ് വിവരം.വീട്ടില്‍ എന്താണ് നടക്കുന്നതെന്ന് തങ്ങള്‍ക്കറിയില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. ഷമീറ മരിച്ച ദിവസം ഒരു വാഹനത്തില്‍ പെണ്‍കുട്ടിയുമായി നയാസ് വരുന്നത് കണ്ടുവെന്ന് ഇവര്‍ പറയുന്നു. ഇത് നയാസിന്റെ മണക്കാട് താമസിക്കുന്ന മറ്റൊരു ഭാര്യയിലുള്ള മകളാണെന്നാണ് വിവരം. 17 വയസുകാരിയായ ഈ പെണ്‍കുട്ടിയേക്കൊണ്ടാണ് പ്രസവം എടുക്കാന്‍ ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഈ കുട്ടിയെയും പോലീസ് ചോദ്യം ചെയ്യലിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് ഷമീറയ്ക്കു പ്രസവവേദനയുണ്ടായത്. അമിതരക്തസ്രാവമുണ്ടായി ഷമീറ ബോധരഹിതയായി. തുടര്‍ന്ന് ഭര്‍ത്താവ് ആംബുലന്‍സ് വിളിച്ച് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേതന്നെ അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, വിവരം പുറത്തറിഞ്ഞത് പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തതിന് ശേഷമാണ്. രാത്രി 10.30 ന് ശേഷമാണ് മരണത്തിലെ ദുരൂഹത പുറത്തായത്. പിന്നീട് കേസെടുത്ത നേമം പോലീസ് നയാസിനെ അറസ്റ്റുചെയ്യുകയായിരുന്നു.വിഷയത്തില്‍ പോലീസിനെതിരെയും ആക്ഷേപങ്ങളുയരുന്നുണ്ട്. വിഷയത്തില്‍ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ വൈകിയെന്നും യുവതി മരിച്ചിട്ട് ഏറെ നേരം കഴിഞ്ഞാണ് പോലീസ് നടപടിയെടുത്തതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments