Friday, November 15, 2024
HomeNewsKeralaപ്രാര്‍ഥിക്കാനായെത്തി; പീഡിപ്പിച്ചു ;കൈയോടെ അഴിക്കുള്ളിലായി

പ്രാര്‍ഥിക്കാനായെത്തി; പീഡിപ്പിച്ചു ;കൈയോടെ അഴിക്കുള്ളിലായി

കൊല്ലം: രോഗികളുടെ രോഗം മാറ്റാനായി പ്രാര്‍ഥിക്കാമെന്നു പറഞ്ഞെത്തിയ സിദ്ധന്‍ ബാലനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ കൈയോടെ പിടികൂടി പോലീസിനു കൈമാറി. പ്രാര്‍ത്ഥിച്ച് രോഗം മാറ്റാമെന്നു തെറ്റിധരിപ്പിച്ച് 16കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കൊല്ലം പത്തനാപുരം സ്വദേശി അബ്ദുള്‍ കരീം ആണ് പിടിയിലായത്. മന്ത്രവാദവുംഅല്ലറ ചില്ലറ ലൊടുക്കുവിദ്യകളുമായി തൃക്കുന്നപ്പുഴ, ഹരിപ്പാട് മേഖലകളില്‍ എത്താറുള്ള ആളാണ് ഈ സിദ്ധന്. രാവിലെ പള്ളിമുക്കിലുള്ള ഒരു വീട്ടിലെത്തിയ ഇയാള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകന് പനിയുണ്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞതിനെത്തുടര്‍ന്ന് പ്രാര്‍ത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. ശേഷം ചികിത്സിക്കാനെന്ന വ്യജേന കുട്ടിയെ മുറിക്കുള്ളിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുകുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അബ്ദുള്‍ കരീം രക്ഷപ്പെട്ടു. തുടര്‍ന്ന് ഹരിപ്പാടു നിന്നും പിടികൂടുകയായിരുന്നു.പോക്‌സോ നിയമപ്രകാരം തൃക്കുന്നപ്പുഴ പോലീസ് കേസ് എടുത്തു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments